പുതിയ ടിവി ആപ്പ് അവതരിപ്പിക്കാൻ എക്‌സ്

സോഷ്യല്‍ മീഡിയാ സേവനമായ ട്വിറ്ററിന് ഇലോണ്‍ മസ്‌കിന്റെ കയ്യിലെത്തിയതിന് ശേഷം ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. ട്വിറ്റര്‍ എന്ന പേര് തന്നെ മാറി. എക്‌സ്.കോം എന്ന പേരിലാണ് ഇപ്പോഴത് അറിയപ്പെടുന്നത്. ഒരു മൈക്രോ ബ്ലോഗിങ് സൈറ്റ് എന്ന നിലയില്‍ നിന്ന് ലിങ്ക്ഡ്ഇനെ പോലെ തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഇടം, പണമിടപാടുകള്‍ നടത്താനുള്ള സൗകര്യം, ഡേറ്റിങ്, ഇ കൊമേഴ്‌സ് തുടങ്ങി വിവിധ കാര്യങ്ങള്‍ ലഭിക്കുന്ന എവരിതിങ് ആപ്പ് എന്ന നിലയിലേക്ക് ഈ പ്ലാറ്റ്‌ഫോമിനെ പരിവര്‍ത്തനം ചെയ്യാനാണ് തന്റെ പദ്ധതിയെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്….

Read More

ലോകത്തെ ഏറ്റവും വലിയ ധനികന്‍; ഇലോണ്‍ മസ്‌കിനെ പിന്തള്ളി ജെസ് ബെസോസ് ഒന്നാമത്

ഇലോൺ മസ്‌കിനെ മറികടന്ന് ലോകത്തെ അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തി ആമസോൺ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്. കഴിഞ്ഞ ഒമ്പതുമാസമായി ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്‌കായിരുന്നു ഒന്നാമത്. തിങ്കളാഴ്ച ടെസ്‍ല ഇൻകോർപ്പറേറ്റിലെ ഓഹരികൾ 7.2% ഇടിഞ്ഞതിനെത്തുടർന്നാണ് മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമായത്. ടെസ്‍ല ഓഹരികൾ തകരുന്നത് തുടരുമ്പോൾ ആമസോൺ ഓഹരികൾ കുത്തനെ കുതിക്കുകയാണ്. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും യഥാക്രമം 11, 12…

Read More

കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ പൂട്ടണമെന്ന് എക്‌സിനോട് കേന്ദ്രസർക്കാർ

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില അക്കൗണ്ടുകള്‍ക്കെതിരെയും പോസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടെന്ന വെളിപ്പെടുത്തലുമായി കമ്പനി. കർഷകസമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകൾ താൽകാലികമായി ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോഷ്യൽ മീഡിയാ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. എക്‌സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് പേജിലാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില്‍ മാത്രമായി വിലക്കുമെന്നും എന്നാല്‍ ഇത്തരം നടപടികളോട് തങ്ങള്‍ യോജിക്കുന്നില്ലെന്നുമാണ് എക്‌സ് വ്യക്തമാക്കിയിരിക്കുന്നത്. ഈ പോസ്റ്റുകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം…

Read More

ഫോൺ വിളി ഇനി എക്സിലൂടെ മാത്രം; ഫോൺ നമ്പർ ഒഴിവാക്കുകയാണെന്ന് ഇലോൺ മസ്‌ക്

മാസങ്ങൾക്കുള്ളിൽ താൻ തന്റെ ഫോൺ നമ്പർ ഒഴിവാക്കുമെന്നും ഇനി മുതൽ ഓഡിയോ വീഡിയോ കോളുകൾക്കും ടെക്സ്റ്റ് സന്ദേശങ്ങൾക്കുമായി എക്സ് മാത്രമേ ഉപയോഗിക്കുയുള്ളൂവെന്നും വെള്ളിയാഴ്ച പങ്കുവെച്ച പോസ്റ്റിൽ ഇലോൺ മസ്‌ക് പറഞ്ഞു. പേര് മാറ്റത്തിന് പിന്നാലെ എക്സിൽ വന്ന വിവിധ ഫീച്ചറുകൾക്കൊപ്പമാണ് വീഡിയോ ഓഡിയോ കോൾ സൗകര്യവും കമ്പനി അവതരിപ്പിച്ചത്. ഈ ഫീച്ചർ ഉപയോഗിക്കാൻ ഫോൺ നമ്പറുകൾ വേണ്ട. ഐഒഎസിലും ആൻഡ്രോയിഡിലും പേഴ്സണൽ കംപ്യൂട്ടറുകളിലും ഈ സൗകര്യം ഉപയോഗിക്കുകയും ചെയ്യാം. എക്സിന്റെ ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകൾക്ക് പ്രചാരം…

Read More

ഇലോൺ മസ്‌കിന് താൽപര്യമുണ്ട്; ടെസ്ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന സൂചനയുമായി മന്ത്രി

ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന സൂചനയുമായി മന്ത്രി ഋഷികേശ് പട്ടേൽ. കാബിനറ്റ് യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ”ഗുജറാത്ത് സർക്കാർ വളരെ പ്രതീക്ഷയിലാണ്. ടെസ്ലയുടെ സ്ഥാപകനായ ഇലോൺ മസ്‌കിന് നമ്മുടെ സംസ്ഥാനത്തോട് താൽപര്യമുണ്ട്. അവർ നമ്മുടെ സംസ്ഥാനത്ത് വരുമെന്ന് പ്രതീക്ഷിക്കാം. ടെസ്ല വരുന്നത് ഗുജറാത്തിന്റെ വികസനത്തിന് നല്ലതാണ്. അവർ ഇവിടേക്ക് വരികയാണെങ്കിൽ നമ്മൾ അവരെ സ്വാഗതം ചെയ്യും. മറ്റ് കാർ നിർമാതാക്കളും നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഗുജറാത്തിലെ സർക്കാരും ജനങ്ങളും വ്യവസായ…

Read More

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു; ജസ്റ്റിൻ ട്രൂഡോക്കെതിരെ ഇലോൺ മസ്‌ക്

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷവിമർശനവുമായി സ്‌പേസ്എക്‌സ് മേധാവി ഇലോൺ മസ്‌ക്. കാനഡയിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ട്രൂഡോ ചെയ്യുന്നതെന്ന് മസ്‌ക് ആരോപിച്ചു. ഓൺലൈൻ സ്ട്രീമിങ് സർവീസുകൾ സർക്കാറിൽ റജിസ്റ്റർ ചെയ്യണമെന്ന കാനഡയുടെ ഉത്തരവാണ് മസ്‌കിനെ പ്രകോപിപ്പിച്ചത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഗ്ലെൻ ഗ്രീൻവാൽഡിന്റെ പോസ്റ്റിലാണ് പ്രതികരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ സെൻസർഷിപ്പിനാണ് കാനഡ സർക്കാർ തുടക്കം കുറിക്കാൻ പോകുന്നതെന്ന് ഗ്രീൻവാൽഡ് പോസ്റ്റിൽ പറഞ്ഞിരുന്നു. പോഡ്കാസ്റ്റുകൾ നൽകുന്ന ഓൺലൈൻ സ്ട്രീമിങ് സർവീസുകൾ നിയന്ത്രണങ്ങൾക്കായി റജിസ്റ്റർ ചെയ്യണമെന്നാണ്…

Read More

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇലോൺ മസ്കിനെ ഉപദേശകനാക്കും; വിവേക് രാമസ്വാമി

വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിക്കുകയാണെങ്കിൽ, ലോകകോടീശ്വരനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കിനെ ഉപദേശകനാക്കുമെന്ന് ഇന്ത്യൻ – അമേരിക്കൻ വംശജനായ വിവേക് രാമസ്വാമി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിവേക് രാമസ്വാമി റിപ്പബ്ലിക്കൻ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചനകൾ നേരത്തെയും മസ്കിനോടുള്ള ഇഷ്ടം വിവേക് വെളിപ്പെടുത്തിയിരുന്നു. ”ജനമനസ്സിൽ പുതുമയുടെ മുദ്ര പതിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു. വിജയിച്ചാൽ എന്റെ മികച്ച ഉപദേശകനാകാൻ ഇലോൺ മസ്കിനു സാധിക്കുമെന്നാണു പ്രതീക്ഷ. എക്സിന്റെ (ട്വിറ്റർ) നടത്തിപ്പ് മാതൃകാപരമാണ്. ട്വിറ്ററിലെ 75 ശതമാനം ആളുകളെയും മസ്ക് പിരിച്ചുവിട്ടു….

Read More

എക്സിൽ ഇനി വീഡിയോ കോളും ചെയ്യാം; സ്ഥിരീകരിച്ച് സി.ഇ.ഒ

മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ എക്സ് എന്ന് പേരുമാറ്റിയിട്ട് അധിക ദിവസമായിട്ടില്ല. പേരിനൊപ്പം ട്വിറ്ററിന്റെ മുഖമായിരുന്ന നീലക്കിളിയുടെ ലോഗോയും ഇലോൺ മസ്‌ക് മാറ്റിയിരുന്നു. വമ്പൻ മാറ്റങ്ങൾ ഇനിയും വരുമെന്നും നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ എക്സിൽ ഇനി വീഡിയോകോളും ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എക്സ് സി.ഇ.ഒ ലിൻഡ യാക്കാരിനോ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് ലിൻഡ എക്സിന്റെ സി.ഇ.ഒ ചുമതല ഏറ്റെടുത്തത്. സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് എക്സിൽ വീഡിയോ കോൾ സംവിധാനം വരുന്നതിനെക്കുറിച്ച് സംസാരിച്ചത്….

Read More

മസ്‌കിന് കീഴില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം മോശം: ജാക്ക് ഡോര്‍സി

ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തെ വിമര്‍ശിച്ച് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. മസ്‌കിന് കീഴില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം മോശമാണ്. 100 കോടി ഡോളര്‍ ബ്രേക്ക് അപ്പ് ഫീ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് മസ്‌ക് പിന്‍മാറുന്നത് തന്നെയായിരുന്നു നല്ലതെന്നും ഡോര്‍സി പറഞ്ഞു. ‘സമയം നല്ലതല്ലെന്ന് മനസിലാക്കിയ മസ്‌ക് അതിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല. എല്ലാം വൃഥാവിലായി’. തന്റെ പുതിയ സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനായ ബ്ലൂ സ്‌കൈയില്‍ ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജാക്ക് ഡോര്‍സി. അതേസമയം, ഒരു…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയന്ത്രണങ്ങൾ നീക്കിയതോടെ ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. രോഗികളായവരെക്കൊണ്ട് രാജ്യത്തെ ആശുപത്രികളും മരിച്ചവരെ കൊണ്ട് ശ്മശാനങ്ങളും നിറയുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടുകൊണ്ട് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ എറിക് ഫെയ്ഗ് ഡിങ് പറയുന്നു. …………………………………. രാജ്യത്തിന്റെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീർപ്പാക്കിയത് 6844 കേസുകൾ. ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്, കേസുകൾ തീർപ്പാക്കുന്നതിൽ സുപ്രീം…

Read More