കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, നഗ്നത പ്രചരിപ്പിക്കൽ, ഭീകരവാദം; 1,84,241 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ് കോര്‍പ്പ്

2024 മാർച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ ഇന്ത്യയിലെ 1,84,241 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് എക്‌സ് കോര്‍പ്പ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം പ്രൊ​ഹത്സാഹിപ്പിക്കുക, അനുവാദമില്ലാതെ നഗ്നത പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ട അക്കൗണ്ടുകളാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് കോര്‍പ്പ് ബാൻ ചെയ്തവയിൽ ഭൂരിഭാ​ഗവും. ഇതില്‍ 1303 എണ്ണമാകട്ടെ ഭീകരവാദം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളായിരുന്നു. ഐടി നിയമം പാലിക്കുന്നതിന്റെ ഭാഗമായി എക്‌സ് ഈ വിവരങ്ങള്‍ നിശ്ചിത ഇടവേളയില്‍ പരസ്യപ്പെടുത്താറുണ്ട്. മാർച്ച് 26 മുതൽ ഏപ്രില്‍ 25…

Read More

ന്യൂറാലിങ്ക് ചിപ്പ് സുരക്ഷിതമല്ലെന്ന് കമ്പനി വിട്ട സഹസ്ഥാപകൻ; തലച്ചോറിന് ആഘാതമേൽപ്പിക്കും

ന്യൂറാലിങ്ക് ചിപ്പ് തലച്ചോറിന് നല്ലതല്ലെന്ന് കമ്പനി വിട്ട സഹസ്ഥാപകന്‍. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനി ടെലിപ്പതി എന്ന ബ്രയിൻ ചിപ്പ് ശരീരം തളർന്ന ഒരു വ്യക്തിയുടെ തലച്ചോറിൽ ഘടിപ്പിക്കുകയും ശേഷം അയാൾ‍ ചിന്തകളിലൂടെ കമ്പ്യൂട്ടർ ​ഗെയിം കളിച്ചതൊക്കെ വാർത്തയായിരുന്നു. വാള്‍സ്ട്രീറ്റ് ജേണലിന്റെ ‘ദി ഫ്യൂച്ചര്‍ ഓഫ് എവരിതിങ് എന്ന പോഡ്കാസ്റ്റിലാണ് ന്യൂറലിങ്കിന്റെ സഹസ്ഥാപകനായിരുന്നു ബെഞ്ചമിന്‍ റാപോപോര്‍ട്ട് അ​ദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. പ്രിസിഷന്‍ ന്യൂറോസയന്‍സ് എന്ന സ്വന്തം സംരംഭം തുടങ്ങുന്നതിന് വേണ്ടിയാണ് ബെഞ്ചമിന്‍ ന്യൂറാലിങ്ക്…

Read More

വീട്ടുജോലി ചെയ്യാനും കടയിൽ പോകാനും ഹ്യൂമനോയ്ഡ് റോബോട്ടുകൾ; 2025ൽ വിപണിയിൽ വരുമെന്ന് ഇലോൺ മസ്ക്

കടയിൽ പോയി സാധനങ്ങൾ വാങ്ങാനും, മുഷിപ്പിക്കുന്ന വീട്ടുജോലികൾ ചെയ്യാനുമൊക്കെ റോബോട്ടുകൾ വരും എന്ന് ഇലോൺ മസ്ക് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇപ്പോൾ ഒപ്ടിമസ് എന്ന റോബോട്ടിന്റെ ആദ്യ പതിപ്പ് 2025 അവസാനം വിപണിയിൽ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ സാധിച്ചേക്കുമെന്നാണ് ടെസ്‌ലാ മേധാവി ഇലോണ്‍ മസ്ക് പറയ്യുന്നത്. ടെസ്‌ലാ കമ്പനിയുടെ ഉപവിഭാഗമാണ് ഒപ്ടിമസ് റോബോട്ടിനെ നിർമിക്കുന്നത്. കമ്പനിയിൽ ബംമ്പിൾബീ എന്ന പേരിലാണ് ഒപ്ടിമസ് അറിയപ്പെടുന്നത്. എകദേശം 5 ലക്ഷം രൂപയായിരിക്കും ഒപ്ടിമസിന്റെ വില. ഹ്യൂമനോയിഡ് റോബോട്ട് എന്നാൽ മനുഷ്യാകാരമുള്ള റോബോട്ട് എന്നാണ്. ഹ്യൂമനോയിഡ്…

Read More

ന്യൂറലിങ്കിന് എതിരാളി; ക്ലിനിക്കൽ പരീക്ഷണങ്ങളുമായി സിങ്ക്രോൺ

ഇലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനിക്ക് വൻ മത്സരമൊരുക്കാൻ തയാറെടുക്കുകയാണ് ബ്രെയിൻ ചിപ് സ്റ്റാർട്ടപ്പായ സിങ്ക്രോൺ. മനുഷ്യ മസ്തിഷ്കവും ഇലക്ട്രോണിക്സുമായി ബന്ധിപ്പിക്കുന്ന സാങ്കേതികമേഖലയിൽ വൻ മുന്നേറ്റമാണ്ഇ ലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനി കൈവരിച്ചിരിക്കുന്നത്. ഇപ്പോൾ ന്യൂറലിങ്കിനോട് മത്സരിക്കാൻ ക്ലിനിക്കൽ പരീക്ഷണം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിങ്ക്രോൺ. ഇതിനായി ആളുകളെയും വൈദ്യശാസ്ത്ര വിദഗ്ധരെയും കമ്പനി റിക്രൂട്ട് ചെയ്യാൻ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് അഥവാ ബിസിഐ എന്നാണ് ഈ സാങ്കേതികമേഖല അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ തലച്ചോറിൽ സ്ഥാപിച്ച ബ്രെയിൻ ചിപ്…

Read More

ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റി

ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചു. കമ്പനിയിലെ ഭാരിച്ച ചുമതലകൾ മൂലമാണ് മസ്ക് സന്ദർശനം മാറ്റിവെച്ചത് എന്നാണ് റിപ്പോർട്ട്. ഏപ്രിൽ അവസാനവാരമാണ് മസ്ക് ഇന്ത്യ സന്ദർശിക്കാനിരുന്നത്. ”നിർഭാഗ്യവശാൽ ടെസ്‍ലയിലെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ കാരണം സന്ദർശനം മാറ്റിവെക്കേണ്ടി വന്നു. ഈ വർഷം തന്നെ ഞാൻ ഇന്ത്യ സന്ദർശിക്കും. അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.”-മസ്ക് എക്സിൽ കുറിച്ചു. ഈമാസാദ്യമാണ് ഇന്ത്യൻ സന്ദർശനത്തെ കുറിച്ച് മസ്ക് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ടായിരുന്നു. ഇന്ത്യയിൽ ടെസ്‍ല 2-3 ബില്യൺ…

Read More

എക്സ് എഐയിലേക്ക് യുവാക്കളെ ക്ഷണിച്ച് എലോൺ മസ്ക്

എക്സ് എഐയിലേക്ക് യുവാക്കളെ ക്ഷണിച്ചിരിക്കുകയാണ് എക്സ് തലവൻ എലോൺ മസ്ക്. മസ്കിന്റെ എഐ സ്റ്റാർട്ടപ്പാണിത്. പ്രൊഡക്ട്, ഡാറ്റ, ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗങ്ങള്‍ക്കൊപ്പം എഞ്ചിനീയര്‍മാരേയും ഡിസൈനര്‍മാരേയും കമ്പനി തേടുന്നുണ്ട്. ‘എക്‌സ് എഐയില്‍ ചേരൂ’ എന്ന പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിൽ തന്നെയാണ്. അടുത്തിടെ ഗ്രോക്ക് എന്ന പേരില്‍ ഒരു എഐ ചാറ്റ് ബോട്ട് എക്‌സ് എഐ അവതരിപ്പിച്ചിരുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ചുകൊണ്ടാണ് മസ്‌ക് 2023 ല്‍ എക്‌സ്എഐക്ക് തുടക്കമിട്ടത്. ലോകത്തെ മികച്ചരീതിയില്‍ മനസിലാക്കാനും മനുഷ്യവംശത്തെ…

Read More

ഗ്രോക്ക് ചാറ്റ്‌ബോട്ട്; അടുത്തയാഴ്ച ഗ്രോക്ക് 1.5 എക്‌സിൽ വരുമെന്ന് ഇലോൺ മസ്ക്

എക്സ്എഐയുടെ ചാറ്റ്‌ബോട്ട് ഗ്രോക്കിന്റെ ഏറ്റവും പുതിയ വേർഷനായ ഗ്രോക്ക് 1.5 അടുത്തയാഴ്ച മുതല്‍ എക്‌സ് പ്ലാറ്റ്ഫോമിൽ ലഭ്യമാവുമെന്ന് ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ എക്‌സ് എഐയാണ് ഗ്രോക്കിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗ്രോക്ക് ചാറ്റ്‌ബോട്ടിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗ്രോക്ക് 1.5. പരീക്ഷണാടിസ്ഥാനത്തില്‍ ചില ഉപഭോക്താക്കള്‍ക്കായി ഇത് വരും ദിവസങ്ങളില്‍ ലഭ്യമാക്കുമെന്ന് എക്‌സ് എഐ പറഞ്ഞു. ഇനി വരാനിരിക്കുന്ന മോഡലായ ഗ്രോക്ക് 2 എല്ലാതരത്തിലും നിലവിലുള്ള എഐയെ മറികടക്കുമെന്ന് മസ്‌ക് അവകാശപ്പെടുന്നു. ഇപ്പോള്‍ അത് പരിശീലനത്തിലാണ്. ഗ്രോക്ക് എഐ…

Read More

ചിന്തകളിലൂടെ വീഡിയോ ​ഗെയിം കളിച്ചു; ചരിത്രം കുറിച്ച് ന്യൂറാലിങ്ക്

കാര്യങ്ങളൊക്കെ കൈവിട്ട് പോവുകയാണ് സുഹൃത്തുക്കളെ. ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി ആദ്യമായി തലച്ചോറിൽ ബ്രയിൻ ചിപ്പ് ഘടിപ്പിച്ച വ്യക്തി തന്റെ ചിന്ത കൊണ്ടു മാത്രം വീഡിയോ ​ഗെയിമും ഓൺലൈൻ ചെസ്സും കളിച്ചെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബ്രെയിൻ ഇംപ്ലാൻ്റ് സ്വീകരിച്ച നോളണ്ട് ആർബ എന്ന 29 കാരനുമായി ന്യൂറാലിങ്ക് മണീക്കൂറുകൾക്ക് മുമ്പ് എക്സിൽ ഒരു ലൈവ് സ്ട്രീം നടത്തിയിരുന്നു. 8 വർഷങ്ങൾക്ക് മുമ്പ് ഒരു ഡൈവിം​ഗ് ആക്സിഡന്റിൽ നോളണ്ടിന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് നോളണ്ടിന്റെ…

Read More

ന്യൂറാലിങ്കിന്റെ അടുത്ത പദ്ധതി; കാഴ്ചയില്ലാത്തവർക്ക് കാണാനായി പുതിയ ഉപകരണം

വിപ്ലവകരമായ കണ്ടുപിടുത്തങ്ങൾ നടത്തികൊണ്ടിരിക്കുകയാണ് ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി. മനുഷ്യരുടെ തച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചു ഇതിലൂടെ കംപ്യുട്ടര്‍ ഉപകരണങ്ങൾ നിയന്ത്രിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുകയാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യം. ടേലിപതി എന്ന ബ്രെയിന്‍ ചിപ്പ് തളര്‍ന്നുകിടക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറിൽ ഘടിപ്പിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. ഇന്നലെ എക്സിലെ ലൈവ് സ്ട്രീമിലൂടെ നോളണ്ട് ആർബ ആ വ്യക്തി തന്റെ ചിന്ത കൊണ്ട് മാത്രം കംപ്യുട്ടറിൽ ചെസ് കളിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചരുന്നു. ഇപ്പോഴിതാ മസ്ക് മറ്റൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ടെലിപ്പതി ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സിന്റെ…

Read More

സ്പേസ് എക്സിൻ്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് മൂന്നാം പരീക്ഷണ ദൗത്യത്തിൽ വൻ മുന്നേറ്റം

സ്പേസ് എക്സിൻ്റെ വമ്പൻ റോക്കറ്റ് സ്റ്റാർഷിപ്പിൻ്റെ മൂന്നാം പരീക്ഷണ ദൗത്യം ഭാ​ഗികമായി വിജയിച്ചു. സ്റ്റാര്‍ഷിപ് ബഹിരാകാശ പേടകവും, സൂപ്പര്‍ ഹെവി റോക്കറ്റ് ബൂസ്റ്ററും ചേര്‍ന്നതാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. ആദ്യ രണ്ട് വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച റോക്കറ്റിന്റെ രണ്ട് ഘട്ടങ്ങളും സമുദ്രനിരപ്പില്‍ നിന്ന് 70 കിമീ ഉയരത്തില്‍ വെച്ച് വിജയക്കരമായി വേർപ്പെടുത്തി. ശേഷം സമുദ്രനിരപ്പില്‍ നിന്ന് 230 കിലോമീറ്ററിലധികം ഉയരത്തിൽ പേടകം സഞ്ചരിച്ചു. വിക്ഷേപിച്ച് ഒരു മണിക്കൂറിന് ശേഷം ഇന്ത്യന്‍ സമുദ്രത്തില്‍ പേടകം ഇറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ…

Read More