
നേരത്തെ വിവാഹിതയാണ്, മൂന്ന് ആഴ്ചകൾ മാത്രമായിരുന്നു ഒന്നിച്ച് കഴിഞ്ഞത്; ആരോപണങ്ങളിൽ മറുപടിയുമായി എലിസബത്ത്
നടൻ ബാലയുടെ ഭാര്യ കോകിലയുടെ ആരോപണങ്ങളിൽ മറുപടിയുമായി എലിസബത്ത്. എലിസബത്ത് നേരത്തെ വിവാഹിതയായിരുന്നുവെന്നും ഇത് രഹസ്യമാക്കിവെച്ചായിരുന്നു ബാലയോടൊപ്പം താമസിച്ചതെന്നുമായിരുന്നു കോകില പറഞ്ഞത്. ഇക്കാര്യങ്ങളിൽ വിശദീകരണവുമായിട്ടാണ് ഫേസ്ബുക്ക് വീഡിയോയിൽ കൂടി എലിസബത്ത് രംഗത്തെത്തിയത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടറായിരുന്നു തന്റെ ആദ്യഭർത്താവ്. വെറും മൂന്ന് ആഴ്ചകൾ മാത്രമായിരുന്നു തങ്ങൾ ഒന്നിച്ച് കഴിഞ്ഞത്. വിവാഹമോചനത്തിന് ബാല തന്നെയാണ് സഹായിച്ചതെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു. എലിസബത്ത് പറഞ്ഞത് 2019- മേയിലായിരുന്നു എന്റെ കല്യാണം നടന്നത്. മൂന്നാഴ്ചയാണ് ഞങ്ങൾ ഒരുമിച്ച് താമസിച്ചത്….