
എലൈറ്റ് പട്ടികയിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ; നേട്ടമായത് ദക്ഷിണാഫ്രിക്കയിലെ പ്രകടനം
അവഗണനയുടെ കയ്പേറിയ അനുഭവങ്ങളുടെ കഥയാണ് ഇന്ത്യൻ ടീമിലെ മലയാളി സൂപ്പർതാരം സഞ്ജു സാംസണ് പറയാനുള്ളത്. ലഭിക്കുന്ന ഓരോ അവസരങ്ങളിലും കിടിലൻ പ്രകടനത്തിലൂടെ താൻ നേരിട്ട അവഗണനയ്ക്ക് ബാറ്റുകൊണ്ട് മറുപടി നൽകാറുമുണ്ട് ഈ 29കാരൻ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ മിന്നും പ്രകടനമായിരുന്നു അതിൽ ഒടുവിലത്തേത്. പാളിലെ ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ 108 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഈ സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന റെക്കോർഡ് കരസ്ഥമാക്കിയ സഞ്ജു…