
മോദിയുമായി സംവാദം നടത്താൻ രാഹുൽ ഗാന്ധി ആരാണ്?; ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാണോ?: സ്മൃതി ഇറാനി
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാണോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം. മോദിയെ പോലുള്ള ഒരാളുമായി സംവാദം നടത്താൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോ എന്നും അവർ ചോദിച്ചു. സ്വന്തം മണ്ഡലം എന്നുപറയപ്പെടുന്ന ഇടത്തുനിന്ന് ഒരു സാധാരണ ബിജെപി പ്രവർത്തകനോടു മത്സരിക്കാൻ ധൈര്യമില്ലാത്ത വ്യക്തിയാണു രാഹുലെന്നും പ്രധാനമന്ത്രിയെ പോലൊരു വ്യക്തിയുമായി സംവാദം നടത്താൻ മാത്രം…