അരൂർ – തുറവൂർ എലവേറ്റഡ് ഹൈവേ നിർമാണത്തിനിടെ കോൺക്രീറ്റ് അടർന്ന് വീണ് അപകടം ; കാർ തകർന്നു , യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ കാറിന് മുകളിലേക്ക് കോൺക്രീറ്റ് പാളി വീണ്‌ അപകടം. തലനാരിഴക്കാണ് യുവാവ് രക്ഷപ്പെട്ടത്. കായംകുളം ചാരുംമൂട് സ്വദേശി നിതിൻകുമാർ സഞ്ചരിച്ച കാറിനു മുകളിലേക്കാണ് വീണത്. പാലത്തിനു മുകളിൽ ഉപയോഗശേഷം മാറ്റിയിട്ട കല്ലാണ് റോഡിലേക്ക് വീണത്. ഇന്നലെ രാത്രി 11 മണിയോടെ എരമല്ലൂരിൽ വച്ചാണ് അപകടം നടക്കുന്നത്. ഉയരപ്പാത നിർമ്മാണത്തിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ടാർപോളിൻ കെട്ടിയും നെറ്റ് കെട്ടിയും മുകളിൽ തന്നെ താൽക്കാലികമായി സൂക്ഷിച്ച് പിന്നീട് എടുത്തു മാറ്റുകയാണ് രീതി. എന്നാൽ മുകളിൽ നെറ്റിൽ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1951 ജൂൺ ഒന്നിനാണ് ജനനം. 250 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. നാടകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. ……………………………….. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. അദാനിയാണ് കോടതിയില്‍ ആവശ്യമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. വിഷയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. ……………………………….. കോട്ടയം ഡിസിസിയുടെ എതിര്‍പ്പ് വകവെക്കാതെ ശശി തരൂര്‍….

Read More

കഴക്കൂട്ടം മേൽപാതയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ചിട്ടില്ല, തീരുമാനം എടുക്കേണ്ടത് ദേശീയപാത അതോറിറ്റി: മന്ത്രി

കഴക്കൂട്ടം മേൽപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയാണ് തീരുമാനം എടുക്കേണ്ടതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റി അറിയിച്ചതിനാലാണ് നവംബറിൽ ഉദ്ഘാടനം പ്രഖ്യാപിച്ചത്. ക്രെഡിറ്റ് അടിച്ചു മാറ്റാനല്ല മറിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘കഴിഞ്ഞ നവംബർ 15ന് തുറക്കാനാകുമെന്ന് അവർ തന്നെ അറിയിച്ചതാണ്. ഞങ്ങൾ പറഞ്ഞതല്ല. എന്നു തുറക്കും എന്നു തീരുമാനിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. എത്രയും വേഗം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ മന്ത്രി അറിയിച്ചു.

Read More