തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന ആന ചെരിഞ്ഞു

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചെരിഞ്ഞു. അവശ നിലയിലായിരുന്നു ആന. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തിന് എഴുന്നള്ളിക്കാൻ എത്തിച്ചതായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്നലെ മുതൽ എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല. ആനയെ ക്രെയിൻ ഉപയോഗിച്ച് നീക്കാനും ശ്രമം നടന്നിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്നായിരുന്നു ദേവസ്വം ബോര്‍ഡ് അധികൃതരുടെ വിശദീകരണം. 

Read More

കണ്ണൂരിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. നെല്ലിക്കാപൊയിൽ സ്വദേശി അത്രശ്ശേരി ജോസി(63)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആനയുടെ ചവിട്ട് ഏറ്റാണോ മരണമെന്ന് സംശയമുണ്ട്. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തിൽ ഇദ്ദേഹവുമുണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. ഉളിക്കൽ ലത്തീൻ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലൂടെയാണ് അടുത്തുള്ള സ്‌കൂളിലേക്ക് ആന പോയത്. മൃതദേഹത്തിൽ ആന ചവിട്ടിയതിന്റെ പാടുകളുണ്ടെന്ന് ദൃക്സാക്ഷികൾ…

Read More

കാട്ടാന മാട്ടറ ചോയിമടയിലെ തോട്ടത്തിൽ തുടരുന്നു; വനംവകുപ്പ് നിരീക്ഷണത്തിൽ

കണ്ണൂർ ഉളിക്കലിൽ ഇറങ്ങിയ കാട്ടാന നാട്ടിൽ തന്നെയെന്ന് സംശയം. വനാതിർത്തിയിൽ എത്തിയ ആന രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചതായാണ് വിവരം. കാട്ടാന ഇപ്പോഴുള്ളത് മാട്ടറ ചോയിമടയിലെ തോട്ടത്തിലെന്നാണ് നിഗമനം. ഇതും കാടിനോട് ചേർന്ന പ്രദേശമാണ്. വെളിച്ചം വീണാൽ കൃത്യമായി അറിയാമെന്നാണ് വനം വകുപ്പ് പറയുന്നത്. ആനയെ നിരീക്ഷിച്ചു വരികയാണ്.   

Read More

സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ കണക്ക് പുറത്ത് ; കടുവയുടേയും കാട്ടാനയുടേയും എണ്ണം കുത്തനെ കുറഞ്ഞു

കേരളത്തിൽ വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിലെ കാടുകളിൽ കടുവകളുടെ കണക്കെടുത്തിരുന്നു. കൂടാതെ മെയ് 17, 19 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് കാട്ടാനകളുടെയും കണക്കുമെടുത്തു. ഇതിൽ നിന്നാണ് കണക്ക് ഏറ്റവും പുതിയ കണക്ക് കണ്ടെത്തിയത്. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിൽ കടുവകളുടെ കണക്കെടുത്തത് 297 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചാണ് പഠനം നടത്തിയത്. 84 കടുവകൾ ഉണ്ടെന്നാണ് കണക്ക്…

Read More

തൃശൂരിലെ കാട്ടാനയെ കൊന്ന് കൊമ്പെടുത്തതിനു പിന്നിൽ ആറംഗ സംഘം; പ്രതികളെ പിടികൂടാൻ ഊർജിത നീക്കം

തൃശൂരിൽ കാട്ടാനയെ കൊന്ന് കൊമ്പെടുത്ത് കുഴിച്ചുമൂടിയ സംഭവത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിൽ മോഹന്റേതാണ് മൊഴി. കൂടാതെ രണ്ട് പേരുടെ പേരുവിവരങ്ങൾ കൂടി അഖിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ആറംഗ സംഘത്തിൽ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. പ്രതികൾക്കായി വനംവകുപ്പ് തെരച്ചിൽ തുടരുകയാണ്. അഖിലിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളതാണ് അന്വേഷണത്തിൽ നിർണായകമായത്. അതിനിടെ, കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗശല്യം തടയാൻ റബർ തോട്ടത്തിൽ കെട്ടിയ കമ്പിയിൽ നിന്നാണ് ആനക്ക് ഷോക്കേറ്റതെന്ന്…

Read More

ആന ചരിഞ്ഞത് പന്നിക്ക് വെച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ്; പ്രധാന പ്രതിക്കായി പൊലീസ് ഗോവയില്‍

ചേലക്കരയിൽ ആനയുടെ ജഡം കണ്ടെത്തിയ കേസിൽ നാലുപേരെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുന്നു.വാഴക്കാട് സ്വദേശി റോയി കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിൽ തട്ടിയാണ് ആന കിണറ്റിൽ വീണത്. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാൾ ആനയെ കുഴിച്ചുമൂടുകയായിരുന്നു. മുഖ്യപ്രതിയായ റോയ് ഗോവയിലേക്ക് കടന്നതായാണ് അന്വേഷണ സംഘം പറയുന്നത്. ഇതുപ്രകാരം അന്വേഷണസംഘം ഗോവയിലെത്തി. നാലുപേരാണ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്. ഇവർക്ക് കേസുമായി ബന്ധപ്പെട്ട് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും അന്വേഷണത്തിൽ കണ്ടെത്തി….

Read More

ആനയുടെ ജഡത്തിൽ ഒരു കൊമ്പില്ല; അന്വേഷണം തുടങ്ങി വനം വകുപ്പ്

തൃശൂർ ചേലക്കരയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡത്തിൽ ഒരു കൊമ്പില്ല. മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത ആനയുടെ അസ്ഥികൂടത്തിൽ ഒരു കൊമ്പ് മാത്രമാണ് കിട്ടിയത്. ഒരു കൊമ്പ് മുറിച്ചെടുത്തതാണെന്നും കുഴിച്ചിട്ടാലും ദ്രവിക്കാത്തതാണ് ആനക്കൊമ്പെന്നും വെറ്ററിനറി സർജൻ വ്യക്തമാക്കി. ആനയുടെ ജഡം കണ്ടെത്തിയ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ മണിയഞ്ചിറ റോയ് ഒളിവിലാണ്. ഇയാൾക്കായി വനംവകുപ്പും പൊലീസും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ആനയുടെ ജഡം കുഴിച്ചുമൂടിയെന്ന് വനം- വന്യജീവി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്ഥലത്ത് ജെസിബി എത്തിച്ച്…

Read More

ആനക്കുട്ടിയുടെ സെക്യൂരിറ്റി കണ്ടോ; ലോകത്തില്‍ ആര്‍ക്കുണ്ട് ഇത്രയും സുരക്ഷയെന്ന് കാഴ്ചക്കാര്‍, വീഡിയോ വൈറല്‍

ആനകളുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാംതന്നെ വൈറലാകാറുമുണ്ട്. അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മാങ്ങാക്കൊമ്പന്‍, പടയപ്പ എന്നീ ആനകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോയുമാണല്ലോ ഇപ്പോള്‍ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ആനക്കുട്ടിയുടെ വീഡിയോ ആണു നിറഞ്ഞുനില്‍ക്കുന്നത്. ഒരു കൂട്ടം ആനകളോടൊപ്പം കളിച്ചുരസിച്ചുനടക്കുന്ന ആനക്കുട്ടിയുടെ വീഡിയോ കാണാന്‍തന്നെ കൗതുകകരമാണ്. ആനക്കുട്ടി ഒരുകൂട്ടം ആനകളോടൊപ്പം റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്ത്യയിലാണു സംഭവമെങ്കിലും സ്ഥലം വ്യക്തമാക്കിയിട്ടില്ല. ഗബ്രിയേല്‍ കോര്‍നോ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നാണ് വീഡിയോ…

Read More

അരിക്കൊമ്പൻ കാടിറങ്ങിയാൽ വെടിവയ്ക്കും;

ജനവാസ കേന്ദ്രത്തിലും കമ്പം ടൗണിലും ഇറങ്ങിയ അരിക്കൊമ്പൻ മേഘമലയിലെ ഉൾക്കാട്ടിലേക്കു മടങ്ങിയതായി തമിഴ്നാട് വനം മന്ത്രി ഡോ.എം.മതിവേന്തൻ. കമ്പത്ത് എത്തിയ മന്ത്രി വനം വകുപ്പിന്റെ സജ്ജീകരണങ്ങൾ വിലയിരുത്തി. പുലർച്ചെ കൃഷി ഭൂമിക്കും വനത്തിനും ഇടയിൽ നിലകൊണ്ട ആന ഇപ്പോൾ വനത്തിൽ ഒന്നര കിലോമീറ്റർ ഉള്ളിലേക്കു പോയി. ആനയെ നിരീക്ഷിക്കുന്നതിനു വനം വകുപ്പിന്റെ സംഘം സ്ഥലത്തുണ്ട്. മയക്കുവെടി വയ്ക്കുന്നതിന് ഉൾപ്പെടെ സജ്ജീകരണങ്ങൾ പ്രദേശത്തുണ്ട്. 3 കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.  കമ്പം ടൗണിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. പൊലീസ്…

Read More

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്; നാളെ അതിരാവിലെ ദൗത്യം തുടങ്ങും

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകും. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം. നാളെ അതിരാവിലെ ദൗത്യം തുടങ്ങും. തമിഴ്നാടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ…

Read More