ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം; രോഷാകുലരായി നാട്ടുകാര്‍

തമിഴ്നാട്ടിൽ രണ്ടു സ്ഥലങ്ങളിലായുണ്ടായ കാട്ടാന ആക്രമണത്തിൽ കർഷകനും എസ്റ്റേറ്റ് തൊഴിലാളിയും കൊല്ലപ്പെട്ടു. ദേവർഷോലയിൽ ദേവൻ ഒന്ന് എസ്റ്റേറ്റ് തൊഴിലാളി മാധേവ് (52), കർഷകൻ നാഗരാജു (52) എന്നിവരാണു കൊല്ലപ്പെട്ടത്.   രാവിലെ ഏഴരയോടെയാണു മാധേവിനെ കാട്ടാന ആക്രമിച്ചത്. മസിനഗുഡിയിലാണു കർഷകനെ കാട്ടാന കൊന്നത്. ഇന്നു പുലർച്ചെ നാലരയോടെയാണു നാഗരാജൻ കൃഷിയിടത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിലെ ഷെഡ്ഡിൽനിന്നു വീട്ടിലേക്ക് വരുമ്പോളാണു കാട്ടാന ആക്രമിച്ചത്. 

Read More

മൂന്നാറില്‍ വീണ്ടും ‘പടയപ്പ’യുടെ ആക്രമണം ; പുലര്‍ച്ചെ ടൂറിസ്റ്റുകളുടെ കാറിന് നേരെ പാഞ്ഞടുത്ത് ആക്രമണം

മൂന്നാറില്‍ വീണ്ടും പടയപ്പയെന്ന് കാട്ടാനയുടെ ആക്രമണം. ടൂറിസ്റ്റുകളുടെ കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തില്‍ കാര്‍ തകര്‍ന്നു.  മൂന്നാർ ഉദുമൽപേട്ട അന്തർ ദേശീയപാതയിൽ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം. ആന്ധ്രാ പ്രദേശിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടക്കുന്നത്. കാട്ടാന പാഞ്ഞടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. അതിനാല്‍ തന്നെ ആളപായമൊന്നുമുണ്ടായില്ല. എന്നാല്‍ മൂന്നാറില്‍ ‘പടയപ്പ’യുടെ ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വനംവകുപ്പിന് തലവേദന കൂടുകയാണ്. ഇങ്ങനെ തുടര്‍ന്നാല്‍ അത് പ്രദേശത്തെ ടൂറിസത്തെ…

Read More

‘ഒരു സമയം ഒരാളോട് മാത്രം ഇണങ്ങുന്ന പ്രകൃതം’; പാപ്പാൻ മടങ്ങി വന്നില്ല; 5 ദിവസമായി ഒരേ നിൽപ്പിൽ ഏവൂർ കണ്ണൻ

ഹരിപ്പാട് ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ ഏവൂർ കണ്ണൻ പാപ്പാൻ മുങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ്. പാപ്പാൻ കഴിഞ്ഞ ശനിയാഴ്ച പോയതാണ്. ഒരു സമയം ഒരാളോട് മാത്രം ഇണങ്ങുന്ന പ്രകൃതമായതിനാൽ മറ്റാർക്കും അടുത്ത് ചെന്ന് അഴിച്ച് കെട്ടാനോ വെള്ളം കൊടുക്കാനോ കഴിയുന്നില്ല. അഞ്ച് ദിവസമായി ഒരേ നിൽപ്പായതിനാൽ ആനയുടെ ആരോഗ്യ സ്ഥിതിയും മോശമാവുകയാണ്. കഴിഞ്ഞ ശനിയാഴ്ച ആനയെ ക്ഷേത്രവളപ്പിൽ തളച്ച ശേഷമാണ് തിരുവനന്തപുരം സ്വദേശിയായ പാപ്പാൻ വിനോദ് കുമാർ മുങ്ങിയത്. അന്ന് തുടങ്ങിയ നിൽപ്പ് ഇപ്പോഴും തുടരുകയാണ് ഏവൂർ കണ്ണനെന്ന കൊമ്പൻ. ക്ഷേത്രവളപ്പിൽ…

Read More

ബ​ന്ദി​പ്പൂ​ർ ക​ടു​വ​സ​ങ്കേ​ത​ത്തി​ൽ ജ​ല​ക്ഷാ​മം

ബ​ന്ദി​പ്പൂ​ർ ക​ടു​വ​സ​ങ്കേ​ത​ത്തി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി​ത്തു​ട​ങ്ങി. ചെ​റു​ത​ടാ​ക​ങ്ങ​ൾ, കു​ള​ങ്ങ​ൾ തു​ട​ങ്ങി​യ സ്രോ​ത​സ്സു​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​നു​ദി​നം താ​ഴു​ന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മ​ഴ കു​റ​ഞ്ഞ​താ​ണ് ജ​ല​ക്ഷാ​മത്തിനു കാ​ര​ണം. വ​ന​മേ​ഖ​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മം​ഗ​ള അ​ണ​ക്കെ​ട്ട് സമീപത്തു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന​മാ​യും ആ​ന​ക​ളു​ടെ മേ​ഖ​ല​യാ​ണി​ത്.‌ മ​റ്റു മൃ​ഗ​ങ്ങ​ൾ​ക്ക് ത​ണ്ണീ​ർ​പ്പ​ന്ത​ലു​ക​ൾ ഒ​രു​ക്കാ​നാ​യി സൗ​രോ​ർ​ജ പ​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന കു​ഴ​ൽ​ക്കി​ണ​റു​ക​ൾ ആ​ശ്ര​യി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ക​ടു​വ​സ​ങ്കേ​തം അ​ധി​കൃ​ത​ർ. അതേസമയം മേ​ഖ​ല​യി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല 30 ഡി​ഗ്രി​യി​ൽ താ​ഴാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ത​ന​ത് സ്രോ​ത​സ്സു​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​യാ​ൻ കാ​ര​ണ​മാ​വു​ന്ന​താ​യി ക​ടു​വ​സ​ങ്കേ​തം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

ബന്ദിപ്പൂർ വനത്തിൽ ആനയെ പ്രകോപിപ്പിച്ച സംഭവം; വിശാഖപട്ടണം സ്വദേശികളിൽനിന്ന് 25,000 രൂപ പിഴ ഈടാക്കി

ബന്ദിപ്പൂർ വനത്തിൽ ആനയെ പ്രകോപിപ്പിച്ച ആന്ധ്ര വിശാഖപട്ടണം സ്വദേശികളിൽനിന്ന് 25,000 രൂപ പിഴ ഈടാക്കിയതായി വനംവകുപ്പ്. ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന ആനയെ ദേഷ്യം പിടിപ്പിക്കുന്നതിന്റെയും ആന ഓടിച്ചപ്പോൾ രക്ഷപ്പെടാൻ കാറിൽ കയറുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. വനപാതയിൽ വാഹനം നിർത്തുന്നവരിൽ നിന്ന് 1000 രൂപയാണ് സാധാരണ പിഴയായി ഈടാക്കുന്നത്.

Read More

‘മന്ത്രിമാരോട് സംസാരിക്കുന്നതിനേക്കാൾ നല്ലത് ആനയോടും കടുവയോടും സംസാരിക്കുന്നത്’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മാർ ജോസഫ് പാംപ്ലാനി

വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരമാണെന്നും കർഷകർക്ക് അനുകൂലമായി നിയമങ്ങൾ മാറ്റി എഴുതണമെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടത്. മന്ത്രിമാരേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ്. എല്ലാം കേന്ദ്ര സർക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിമാർ പറയുന്നത്. പിന്നെ എന്തിനാണ് വെള്ളാനയായി വനം വകുപ്പിനെ വെച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യ സംരക്ഷണ നിയമം കൊണ്ടുവരണം. പാർലമെന്റും നിയമസഭയും ഇത് നടപ്പിലാക്കണം. വന്യജീവി സംരക്ഷണത്തിനും മുകളിലാണ് ഭരണഘടന. ജീവനും സ്വത്തും സംരക്ഷിക്കാൻ മലയോര…

Read More

കാട്ടാന ബേലൂര്‍ മഖ്‌ന കേരള-കർണാടക അതിർത്തിയിൽ

കാട്ടാന ബേലൂര്‍ മഖ്‌ന നാഗർ ഹോള വനമേഖലയിൽ നിന്ന് കേരള-കർണാടക അതിർത്തിയിൽ തിരികെ എത്തി. ഇൻ്നലെ രാത്രിയോടെയാണ് കാട്ടാന തിരികെ കേരള-കർണാടക അതിർത്തിയിലേക്ക് എത്തിയത്. ശനിയാഴ്ച രാത്രി ആനപ്പാറ-കാട്ടിക്കുളം-ബാവലി റോഡിന്‍റെ ഒരു കിലോമീറ്ററോളം ഉള്ളിലായി ആനയുടെ സിഗ്നല്‍ ലഭിച്ചിരുന്നു. ദൗത്യസംഘം ബാവലി കാട്ടിൽ നിലയുറപ്പിച്ചെങ്കിലും ഇന്നലെ പകൽ കാട്ടാന തിരികെ വന്നില്ല. അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങുകയായിരുന്നു. കാട്ടാന കേരളത്തിലേക്ക് തിരിച്ചെത്തുന്നത് ദൗത്യസംഘം നിരീക്ഷിച്ചു വരികയാണ്. ദുഷ്‌കരമായ ഭൂപ്രകൃതിയാണ് സംഘത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. കുങ്കിയാനകളുടെ സാമീപ്യം…

Read More

വയനാട്ടിൽ പോളിൻറെ മരണം; ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന് യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ആക്രമണത്തെകുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശിച്ചു. അതേസമയം, ചികിത്സാപ്പിഴവെന്ന ആക്ഷേപത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തി. സാധ്യമായതെല്ലാം ചെയ്യാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. എല്ലാ ചികിത്സയും നൽകിയെന്നാണ്…

Read More

വയനാട്ടിലെ വന്യജീവി ആക്രമണം; പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ പ്രതിഷേധം

വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. എൽ.ഡി.എഫും, യു.ഡി.എഫും ബി.ജെ.പി.യുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അതിനിടെ, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വയനാട്ടിൽ എത്തിച്ചിട്ടുണ്ട്. മൃതദേഹവുമായി പുൽപ്പള്ളി ബസ് സ്റ്റാന്റിൽ നാട്ടുകാർ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ ആറുമണി മുതലാണ് ജില്ലയിൽ ഹർത്താൽ തുടങ്ങിയത്. ജില്ലാ കവാടമായ ലക്കിടി, മാനന്തവാടി തുടങ്ങി മിക്ക സ്ഥലങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി…

Read More

മൂന്നു മണിക്കൂലേറെ രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ചു;

മലയാറ്റൂരിൽ കിണറ്റിൽ വീണ  കുട്ടിയാനയെ രക്ഷിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനു ശേഷമാണ് ആനക്കുട്ടിയെ കരയിലേക്കു കയറ്റിയത്. കുട്ടിയാന ആനക്കൂട്ടത്തിനടുത്തേക്കു പോയെന്നു വനപാലകർ അറിയിച്ചു. രാവിലെ ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണു കുട്ടിയാന വീണത്. കിണറിനു ചുറ്റും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. കാട്ടാനക്കൂട്ടം നിന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് രക്ഷാപ്രവർത്തനം നടത്താൻ ഏറെനേരം കാത്തുനിൽക്കേണ്ടി വന്നു. ആനക്കൂട്ടത്തെ കണ്ട പരിസരവാസികൾ വനംവകുപ്പിൽ അറിയിച്ചപ്പോഴാണു വിവരമറിഞ്ഞത്. ആനക്കൂട്ടം കിണറിനടുത്തുനിന്നു മാറിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. സാധാരണ ആന ഇറങ്ങുന്ന പ്രദേശമാണെങ്കിലും ഇത്തരത്തിൽ വലിയ ആനക്കൂട്ടം എത്തുന്നത് ആദ്യമായാണെന്നു പ്രദേശവാസികൾ…

Read More