ഒടുവിൽ അമേരിക്കയിലും ആനയിറങ്ങി; അന്തംവിട്ട് അമേരിക്കക്കാർ

അങ്ങനെ ഒടുവിൽ അമേരിക്കയിലും ആനയിറങ്ങി. ഇന്ത്യയില്‍ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങിയെന്ന വാർത്ത ​​ദിനംപ്രതി നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അങ്ങ് അമേരിക്കയിലും ആന ഇറങ്ങി എന്ന വാർത്ത വരുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് യുഎസിലെ മൊണ്ടാന സിറ്റിയിൽ ആന എത്തിയത്. റോഡിലൂടെ ഓടുന്ന ആനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ട്രൻഡിങ്ങായി. നമ്മുക്ക് ആനയൊരു അപൂർവ്വ കാഴ്ച്ചയല്ല. എന്നിട്ടുപോലും നമ്മൾ ആനയുടെ ആ തലയെടുപ്പും പ്രൗഡിയുമൊക്കെ കണ്ട് നോക്കി നിന്നുപോകാറുണ്ട്. അപ്പോൾ പിന്നെ അമേരിക്കക്കാരുടെ…

Read More

‘ദൗത്യം വിജയം’; കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ കരക്കെത്തിച്ചു

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടിവെക്കാൻ തീരുമാനം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ഒന്നു മുതൽ നാലുവരെയുള്ള വാർഡുകളിലാണ് 24 മണിക്കൂർ നിരോധനാജ്ഞ. ആനയെ മയക്കുവെടിവെച്ച് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വാക്കാൽ അനുമതി നൽകി. അനുയോജ്യ ഘട്ടത്തിൽ മയക്കുവെടിവെക്കുമെന്നും കിണർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായെന്നും മലയാറ്റൂർ ഡി.എഫ്.ഒ ശ്രീനിവാസ് മീഡിയവണിനോട് പറഞ്ഞു. ഇന്ന് പുലർച്ചയൊടെ കിണറ്റിൽ വീണ കാട്ടാനയെ ഇതുവരെ പുറത്തെത്തിക്കാനായിട്ടില്ല. ഇതിനിടെ സ്വയം രക്ഷപെടാനും ആനയുടെ ശ്രമമുണ്ടായി. ഇതൊടെ പ്രദേശത്തുള്ളവരെ…

Read More

പാലക്കാട് ട്രെയിനിടിച്ച ആനയുടെ നില ഗുരുതരം

മലമ്പുഴയിൽ കൊട്ടേക്കാടിന് സമീപം റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പരുക്കേറ്റ ആനയുടെ നില ഗുരുതരമായി തുടരുന്നു. ആനയുടെ രണ്ടു പിൻകാലുകളും ചലിക്കുന്നില്ല. ജീവൻ നിലനിർത്താനുള്ള മരുന്നുകൾ മാത്രമാണ് നിലവിൽ ആനയ്ക്കു നൽകുന്നത്. രാത്രിയില്‍ കുടിവെള്ളം തേടി ജനവാസമേഖലയില്‍ ഇറങ്ങിയ പിടിയാന തിരികെ ട്രാക്ക് മറികടന്ന് വനത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു  സംഭവം.  

Read More

പാലക്കാട് ട്രെയിനിടിച്ച ആനയുടെ നില ഗുരുതരം

മലമ്പുഴയിൽ കൊട്ടേക്കാടിന് സമീപം റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പരുക്കേറ്റ ആനയുടെ നില ഗുരുതരമായി തുടരുന്നു. ആനയുടെ രണ്ടു പിൻകാലുകളും ചലിക്കുന്നില്ല. ജീവൻ നിലനിർത്താനുള്ള മരുന്നുകൾ മാത്രമാണ് നിലവിൽ ആനയ്ക്കു നൽകുന്നത്. രാത്രിയില്‍ കുടിവെള്ളം തേടി ജനവാസമേഖലയില്‍ ഇറങ്ങിയ പിടിയാന തിരികെ ട്രാക്ക് മറികടന്ന് വനത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു  സംഭവം.  

Read More

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണഅ. അതിനിടയിലാണ് വീണ്ടും ആക്രമണത്തിൽ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്. 

Read More

വിശന്നിട്ടാണ് സാറേ….ലോറിയിൽ നിന്നും പച്ചക്കറി അടിച്ചുമാറ്റി കാട്ട്കൊമ്പൻ

നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് ഭക്ഷ്യവസ്തു അടിച്ചുമാറ്റുന്ന കൊമ്പൻ. വയനാട് മുത്തങ്ങയിൽ നിന്നാണ് ഈ കാഴ്ച്ച. രാത്രിയാത്ര നിരോധനത്തെ തുടർന്ന് രാത്രി 9 മണിക്ക് ശേഷം മുത്തങ്ങയിൽ ഇങ്ങനെ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. അത്തരം ഒരു ലോറിയിൽ നിന്നാണ് ആനക്കള്ളൻ പച്ചക്കറി അടിച്ചുമാറ്റുന്നത്. പതുങ്ങിയെതി, ടാർപോളിൻ പൊക്കി തുമ്പികൈ കൊണ്ട് ഉള്ളിലെന്താണെന്ന് തപ്പി നൊക്കുകയാണ്. വല്ല്യ ഡിമാന്റ് ഒന്നുമില്ലെന്നു തോന്നുന്നു, കൈയിലെന്തോ തടഞ്ഞപ്പോൾ കാട്ട്കൊമ്പൻ അതുമായി സ്ഥലം വിട്ടു. ആളുകൾ ബഹളം വച്ചിട്ടൊന്നും കൊമ്പൻ മൈന്റു ചെയ്യുന്നേയില്ല. ഈ…

Read More

മൂന്നാറില്‍ കട്ടക്കൊമ്പന്റെ മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് യുവാക്കൾ; കേസെടുത്ത് വനംവകുപ്പ്

മൂന്നാറില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് സാഹസികമായി ഫോട്ടോ എടുത്ത് രണ്ട് യുവാക്കള്‍. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെ വനംവകുപ്പ് ‌വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. സെന്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും രവി അത് ക്യാമറയിൽ പകർത്തുകയുമായിരുന്നു. കന്നിമലയിലും തെന്മലയിലും രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നില്‍ നിന്നാണ് ഇവര്‍ ഫോട്ടോ എടുക്കുന്നത്. മനുഷ്യ- മൃ​ഗ സംഘർഷം രൂക്ഷമായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാട്ടാനയെ പ്രകോപിപ്പിക്കും വിധത്തില്‍ സഞ്ചാരികളുടെ സാഹസം….

Read More

കാട്ടാന ഗണപതിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല

തൃശൂർ അതിരപ്പിള്ളി വനമേഖലയോട് ചേർന്ന തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ഗണപതിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടരുന്നു. ആനയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞ സാഹചര്യത്തിൽ ചികിത്സയൊരുക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്. ഇന്നലെയും ആന എണ്ണപ്പന തോട്ടത്തില്‍ തന്നെയാണുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കണ്ട സ്ഥലത്ത് നിന്നും അല്പം മാറിയാണ് ആനയുള്ളത്. സ്ഥിരമായി ജനവാസ മേഖലയിലേക്കെത്തുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഗണപതി എന്ന് വിളിക്കുന്ന ആന തന്നെയാണിതെന്നാണ്…

Read More

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന; ഇറങ്ങിയിരിക്കുന്നത് രണ്ട് പേരെ കൊലപ്പെടുത്തിയ ആന

ഇടുക്കി മൂന്നാറില്‍ ജനവാസമേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. സെവൻമല എസ്റ്റേറ്റ്, പാർവതി ഡിവിഷനിൽ രാവിലെ എട്ട് മണിയോടെയാണ് ആന എത്തിയത്. നേരത്തെ മൂന്നാറില്‍ രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കട്ടക്കൊമ്പനാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാന ജനവാസമേഖലയില്‍ ഇറങ്ങിയത് വലിയ രീതിയിലാണ് ജനത്തെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്. കട്ടക്കൊമ്പനാണ് ഇതെങ്കില്‍ തീര്‍ച്ചയായും പേടിക്കണമെന്ന അവസ്ഥയിലാണ് പ്രദേശവാസികള്‍. അതേസമയം നേര്യമംഗലം കാഞ്ഞിരവേലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായി. ഒറ്റക്കൊമ്പൻ എന്ന് വിളിക്കുന്ന ആനയാണ് പ്രദേശത്ത് ഭീതി പരത്തി അക്രമം അഴിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. നാലേക്കറോളം…

Read More

അതിരപ്പള്ളിയിലെത്തിയ കൊമ്പൻ ആന അവശനിലയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

തൃശൂർ അതിരപ്പിളളി പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ കൊമ്പൻ അവശനിലയിൽ തുടരുന്നു. ആന നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന് അല്പം മാറിയാണ് നിൽക്കുന്നത്. ഇന്നലെ രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. ​ഗണപതി എന്ന ആനയാണിത്. നാട്ടുകാരാണ് ​ഗണപതി എന്ന പേര് നൽകിയത്. ശാരീരിക അവശതകൾ ഉണ്ടെന്നാണ് നിഗമനം. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തൃശൂരിൽ നിന്നും കോടനാട് നിന്നും രണ്ട് വെറ്റിനറി ഡോക്ടർമാർ അതിരപ്പിള്ളി പതിനേഴാം ബ്ലോക്കിലേക്ക് തിരിച്ചു. ആർആർടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Read More