ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോ എന്ന് ഹൈക്കോടതി ; അകല പരിധി ഗൈഡ് ലൈൻ ആളുകളുടെ സുരക്ഷ പരിഗണിച്ചെന്ന് കോടതി

ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോയെന്ന് ഹൈക്കോടതി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ പേരിലെന്നും ഹൈക്കോടതി ചോദിച്ചു. നിശ്ചിത അകല പരിധി ​ഗൈഡ് ലൈൻ പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി പരി​ഗണിച്ചാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്നാണ് വ്യവസ്ഥ. ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ആളുകളുടെ സുരക്ഷ അടക്കം പരിഗണിക്കേണ്ടതുണ്ട്. ആനകളെ എഴുന്നളളത്തിന് ഉപയോഗിക്കേണ്ട…

Read More

ആന എഴുന്നളളിപ്പിലെ ഹൈകോടതി മാർഗനിർദേശം അപ്രായോഗികം; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കുമെന്ന് കെ രാജന്‍

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈകോടതിയുടെ മാർഗ്ഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടും ഒരു കാരണവശാലും യോജിക്കാനാവില്ല. പൂരത്തിന്‍റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിർദ്ദേശം വന്നത്.ചട്ട ഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങൾ വേണോ എന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചന അനിവാര്യമാണ്. പൂരം അതിന്‍റെ എല്ലാ സൗകര്യങ്ങളോടും നടത്തണമെന്നതാണ് സർക്കാരിന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ ഒന്നാം തീയതി വനം മന്ത്രി എത്തിച്ചേരും. പൂരം പ്രൗഢഗംഭീരമായ രീതിയിൽ നടത്താൻ ഏതറ്റം…

Read More

ആന എഴുന്നള്ളിപ്പ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ല; ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം ഹൈക്കോടതി

ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം. ഉത്സവങ്ങളിൽ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങൾ പരിഗണിച്ച് മാർഗനി‍ർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു.ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി…

Read More

സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാട് കയറിയ ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി; ആനക്ക് പരിക്കുകളില്ല, തിരിച്ചുകൊണ്ടുപോയി

കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടിൽ സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാട് കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ തിരിച്ചുകൊണ്ടുപോയി. ലോറിയിൽ തളച്ചാണ് ആനയെ കൊണ്ടുപോയത്. പാപ്പാനും കൂട്ടാളികളും പുതുപ്പള്ളി സാധുവിനൊപ്പം ലോറിയിലുണ്ട്. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചിൽ സംഘം ആനയെ കണ്ടെത്തിയത്. പുറത്തെത്തിച്ച ആന ആരോഗ്യവാനാണെന്ന് ആനയുടമയും വനപാലക സംഘവും അറിയിച്ചു. ആനയുടെ പുതിയ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്ന് ഉടമ പറഞ്ഞു. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യപ്രശ്‌നങ്ങളോ ഒന്നുമില്ല. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന…

Read More

നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനയുടെ പരാക്രമം; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന നാട്ടിലൂടെ സഞ്ചരിക്കുന്നത് തുടരുന്നു. പേരുവെണ്ണാമുഴി വനത്തിൽ നിന്ന് ഇറങ്ങിയ മോഴ, പേരാമ്പ്ര ബൈപ്പാസിനോട്‌ ചേർന്ന കുന്നിൽ മുകളിൽ ഏറെ നേരം തമ്പടിച്ചു. ഉച്ചയ്ക്ക് 12:30 കുന്നിറങ്ങിയ ആന കാട്ടിലേക്ക് മടക്കയാത്ര തുടങ്ങിയെങ്കിലും ജനവാസ മേഖലയില്‍ ഭീതിപരത്തുന്നത് തുടരുകയാണ്. പള്ളിത്താഴെ, കിഴക്കേ പേരാമ്പ്ര, എന്നിവിടങ്ങളിലൂടെ ആന ഇപ്പോഴും സഞ്ചരിക്കുകയാണ്. വനമേഖലയിൽ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് ഇപ്പോഴും ആന. ആനക്ക് തടസ്സങ്ങൾ ഇല്ലാതെ മടങ്ങാൻ വഴി ഒരുക്കുകയാണ് വനംവകുപ്പ്….

Read More

കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് പ്രാഥമിക നി​ഗമനം; നിയമനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ്

മലപ്പുറം മൂത്തേടത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വനാതിർത്തിയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് ആന ചരി‍ഞ്ഞതെന്നാണ് സൂചന. മൂത്തേടം ചീനി കുന്നിലാണ് രാവിലെ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന് ശിവദാസൻ എന്നയാളുടെ പറമ്പിലാണ് ആന കിടന്നിരുന്നത്. ഏകദ്ദേശം 20 വയസ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്. ഇലക്ട്രിക് ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നും ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കുമെന്നും വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ആന അടക്കമുള്ള വന്യ മൃഗങ്ങളുടെ…

Read More

ആനകൾക്കു നീന്താനറിയാമോ?; 100ലേറെ ആനകൾ കൂട്ടമായി ബ്രഹ്‌മപുത്ര നദി മുറിച്ചുകടക്കുന്നതു കാണൂ…

വെല്ലുവിളികളെ, ഐക്യത്തോടെ ധീരമായി നേരിടുന്ന ആനക്കൂട്ടത്തിന്റ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ. ആനകൾക്കു നീന്താനറിയമോ എന്നു സംശയമുള്ളവർ നിറഞ്ഞൊഴുകുന്ന ബ്രഹ്‌മപുത്ര നദി നീന്തിക്കയറുന്ന ആനക്കൂട്ടത്തെ കാണുമ്പോൾ തീർച്ചയായും അദ്ഭുതപ്പെടും! പ്രകൃതിദത്തമായ കഴിവിന്റെ അതിശയകരമായ പ്രകടനമായിരുന്നു ലാൻഡ്സ്‌കേപ് ഫോട്ടോഗ്രാഫർ സച്ചിൻ ഭരാലി ബ്രഹ്‌മപുത്ര നദിയിൽ കണ്ടത്. അദ്ദേഹം ആ ദൃശ്യങ്ങൾ പകർത്തി. ഭരാലി പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. അസം ജോർഹട്ട് ജില്ലയിലെ നിമതിഘട്ടിൽ ബ്രഹ്‌മപുത്ര നദിയിലാണ് ആനക്കൂട്ടത്തിന്റെ നീരാട്ട് അരങ്ങേറിയത്. 100ലേറെ ആനകളാണ്…

Read More

തൃശ്ശൂരിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു

ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു. വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

Read More

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍, മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ വീട്ടിലെ കിണറ്റില്‍ കാട്ടാന അബദ്ധത്തില്‍ വീണത്.   വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു.  എന്നാല്‍ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. ഇതോടെ മണിക്കൂറുകളോളം നീണ്ട  രക്ഷാദൗത്യത്തിനാണ് അര്‍ത്ഥമില്ലാതെ പോയിരിക്കുന്നത്. കഴിയുന്നത് പോലെയെല്ലാം ആനയെ രക്ഷപ്പെടുത്താൻ…

Read More

ഒടുവിൽ അമേരിക്കയിലും ആനയിറങ്ങി; അന്തംവിട്ട് അമേരിക്കക്കാർ

അങ്ങനെ ഒടുവിൽ അമേരിക്കയിലും ആനയിറങ്ങി. ഇന്ത്യയില്‍ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങിയെന്ന വാർത്ത ​​ദിനംപ്രതി നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അങ്ങ് അമേരിക്കയിലും ആന ഇറങ്ങി എന്ന വാർത്ത വരുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് യുഎസിലെ മൊണ്ടാന സിറ്റിയിൽ ആന എത്തിയത്. റോഡിലൂടെ ഓടുന്ന ആനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ട്രൻഡിങ്ങായി. നമ്മുക്ക് ആനയൊരു അപൂർവ്വ കാഴ്ച്ചയല്ല. എന്നിട്ടുപോലും നമ്മൾ ആനയുടെ ആ തലയെടുപ്പും പ്രൗഡിയുമൊക്കെ കണ്ട് നോക്കി നിന്നുപോകാറുണ്ട്. അപ്പോൾ പിന്നെ അമേരിക്കക്കാരുടെ…

Read More