
ഇരുമ്പുദണ്ഡില്‍ ചുറ്റിയെറിഞ്ഞ തീപന്തം പുറത്ത് തുളച്ചുകയറി; ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ പിടിയാനയ്ക്ക് ദാരുണാന്ത്യം
പശ്ചിമ ബംഗാളിലെ ജാർഗ്രാമിൽ ആള്‍ക്കൂട്ടാക്രമണത്തില്‍ പൊള്ളലേറ്റ ആന ചരിഞ്ഞു. ജനവാസമേഖലയിലെത്തുന്ന വന്യമൃഗങ്ങളെ തുരത്താനായി രൂപീകരിച്ച ഹല്ലാ പാർട്ടിയിലെ ആളുകളാണ് തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ച് ആനയെ ആക്രമിച്ചത്. ചെണ്ട കൊട്ടിയും ബഹളം വച്ചുമെല്ലാം കാട്ടാനകളെ തിരികെ കാട് കയറ്റുന്നതാണ് സാധാരണ നിലയിൽ ഹല്ല പാർട്ടിയുടെ രീതി. എന്നാൽ ചിലയിടങ്ങളിൽ വന്യമൃഗങ്ങൾക്കെിരെ മൂർച്ചയേറിയ ഇരുമ്പ് ദണ്ഡിൽ തുണി ചുറ്റിയുണ്ടാക്കിയ പന്തമുപയോഗിച്ചുള്ള മാഷൽസ് എന്ന ആക്രമണവും നടത്താറുണ്ട്. രണ്ട് കുട്ടി ആനകള്‍ ഉള്‍പ്പെടെ ആറ് ആനകളാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയത്….