
വിവിധ സർട്ടിഫിക്കറ്റുകളുടെ ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സൗകര്യം നടപ്പാക്കി ഖത്തർ
വിവിധ മേഖലകളിലെ സർട്ടിഫിക്കറ്റുകളുടെ ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സൗകര്യം നടപ്പാക്കി ഖത്തർ വിദേശകാര്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഇ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സൗകര്യം ലഭ്യമാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയമോ സർക്കാർ സ്‌കൂളുകളോ നൽകുന്ന വിദ്യഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയാണ് മന്ത്രാലയം ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഇ അറ്റസ്റ്റേഷന് സേവനം നൽകുന്നത്. ഗവൺമെൻറ് സർവീസ് സെൻററുകളും ഡിേപ്ലാമാറ്റിക് മേഖലകളിലെ മന്ത്രാലയം ഓഫീസുകളും സന്ദർശിക്കാതെ തന്നെ പൊതുജനങ്ങൾക്ക് എത്രയും വേഗത്തിൽ അറ്റസ്റ്റേഷൻ പൂർത്തിയാക്കാൻ…