
ചോക്ലേറ്റ് എടുക്കാൻ സൂപ്പർമാർക്കറ്റിലെ ഫ്രിഡ്ജ് തുറക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; 4 വയസുകാരിക്ക് ദാരുണാന്ത്യം
നിസാമാബാദിലെ നന്ദിപേട്ടയിലെ സൂപ്പർമാർക്കറ്റിൽ നിന്നുള്ള ഹൃദയഭേദകമായ വീഡിയോ എല്ലാവരെയും കണ്ണീരണിയിക്കുന്നു. സൂപ്പർമാർക്കറ്റിൽ ചോക്ലേറ്റിനായി റഫ്രിജറേറ്റർ തുറക്കാൻ ശ്രമിക്കുന്നതിനിടെ നാലു വയസുള്ള കുട്ടിക്കാണു വൈദ്യുതാഘാതമേറ്റ് ദാരുണമായ അന്ത്യം സംഭവിച്ചത്. നവിപേട്ട സ്വദേശിയായ രാജശേഖറും മകൾ റുഷിതയും പലചരക്ക് സാധനങ്ങൾ വാങ്ങാനാണ് സൂപ്പർമാർക്കറ്റിലെത്തിയത്. സൂപ്പർ മാർക്കറ്റിലെത്തിയ രാജശേഖർ ഫ്രിഡ്ജിൽ എന്തോ തിരയുന്നു. അതേസമയം, തൊട്ടടുത്തുതന്നെയുള്ള ഫ്രിഡ്ജിൽനിന്നു കുട്ടി ചോക്ലേറ്റ് എടുക്കാൻ ശ്രമിക്കുന്നതുകാണാം. കുട്ടി എത്ര ശ്രമിച്ചിട്ടും. ഫ്രിഡ്ജിൻറെ വാതിൽ തുറക്കുന്നില്ല. അവൾ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വൈദ്യുതാഘാതമേൽക്കുകയും ഫ്രിഡ്ജിൻറെ ഹാൻഡിലിൽ തൂങ്ങിനിൽക്കുന്നതും…