
പുതുക്കിയ വൈദ്യുതി നിരക്ക് ഒമാനിൽ നാളെ മുതൽ പ്രാബല്യത്തിൽ
രാജ്യത്തെ പുതുക്കിയ വൈദ്യുതി നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വിസസ് റഗുലേഷന് (എ.പി.എസ്.ആര്) പാര്‍പ്പിട, വമ്പന്‍ പാര്‍പ്പിടേതര ഉപയോക്താക്കള്‍ക്കുള്ള വൈദ്യുത നിരക്ക്, കണക്ഷന്, വിതരണ ഫീസുകളാണ് പുതുക്കിയത്. പുതുക്കിയ താരിഫുകൾ റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ, അഗ്രികൾച്ചറൽ, ഫിഷറീസ് എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിലുടനീളം വൈദ്യുതി വില ക്രമീകരിക്കാൻ ലക്ഷ്യമിടുന്നു. ഊര്‍ജ മന്ത്രിയും അതോറിറ്റി ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സാലിം ബിന്‍ നാസര്‍ അല്‍ ഔഫി കോസ്റ്റ് റിഫ്ലക്ടീവ് താരിഫ് റെഗുലേഷനും…