
വൈദ്യുതി ഉൽപ്പാദനത്തിൽ ഗൾഫ് മേഖലയിൽ കുവൈത്തിന് മികച്ച മുന്നേറ്റം
വൈദ്യുതി ഉൽപ്പാദനത്തിൽ ഗൾഫ് മേഖലയിൽ കുവൈത്തിന് മികച്ച മുന്നേറ്റം. മീഡ് മാഗസിൻ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ജിസിസിയിലെ വൈദ്യുതി ഉൽപ്പാദനത്തിൽ മുന്നാം സ്ഥാനത്താണ് കുവൈത്ത്. ഊർജ പ്രതിസന്ധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് വൈദ്യുതി മന്ത്രാലയം നടപ്പിലാക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വൈദ്യുതി ഉൽപ്പാദന പദ്ധതികൾക്കായി 3.916 ബില്യൺ ഡോളറും ഊർജ ട്രാൻസ്മിഷൻ പദ്ധതികൾക്കായി 7.229 ബില്യൺ ഡോളറുമാണ് കുവൈത്ത് ചിലവഴിച്ചത്. വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറയ്ക്കുവാൻ കുവൈത്തിന് സാധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി….