
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയുമായി ദുബൈ
മാലിന്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ബയോഗ്യാസിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ ദുബൈയിൽ പദ്ധതി. ദുബൈ മുനിസിപ്പാലിറ്റിയും ദുബൈ ഇലക്ട്രിസിറ്റി വാട്ടർ അതോറിറ്റിയുമാണ് പദ്ധതിക്കായി ധാരണപത്രത്തിൽ ഒപ്പുവെച്ചത്. മുഹൈസ്ന-5ലെ മാലിന്യ കേന്ദ്രത്തിൽ നിന്നാണ് വൈദ്യുതി ഉൽപാദിപ്പിക്കുക. ദുബൈ എക്സ്പോ സിറ്റിയിൽ നടക്കുന്ന കോപ് 28 ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച ധാരണപത്രത്തിൽ രണ്ട് സർക്കാർ വകുപ്പുകളും ഒപ്പുവെച്ചത്. യു.എ.ഇയുടെ നെറ്റ് സീറോ 2050 പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്ന പദ്ധതി വഴി, ഓരോ വർഷവും മൂന്നുലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറക്കാൻ കഴിയുമെന്ന്…