
ജല-വൈദ്യുതി ഉപയോഗത്തിൽ ശ്രദ്ധ വേണം ; പ്രതിദിന വൈദ്യുതി ഉപഭോഗത്തിൽ വർധന
ഉയർന്ന താപനില തുടരുന്നതിനൊപ്പം രാജ്യത്ത് പ്രതിദിന വൈദ്യുതി ഉപഭോഗത്തിലും വര്‍ധന. കഴിഞ്ഞ ദിവസം വൈദ്യുതി ലോഡിൽ ചരിത്രത്തിലാദ്യമായി 17,360 മെഗാവാട്ട് രേഖപ്പെടുത്തി. ലോഡ് കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്നം കാരണം ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു. ഫർവാനിയിൽ ട്രാൻസ്ഫോമർ തകരാർ മൂലം ചില ഭാഗങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങി. വൈകാതെ പ്രശ്നം പരിഹരിച്ചു. ഉയർന്ന വൈദ്യുതി ഉപയോഗത്തെ പിടിച്ചുനിർത്താൻ ഊർജിത ശ്രമത്തിലാണ് അധികൃതര്‍. വെള്ളവും വൈദ്യുതിയും ഉപയോഗം കുറക്കാനും അത്യാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്നും നിരന്തരം ബോധവത്കരിക്കുന്നുണ്ട്. വൈദ്യുതിയും വെള്ളവും സംരക്ഷിക്കേണ്ടതിന്റെ…