പുതിയ വൈദ്യുതി കണക്ഷന് അപേക്ഷിക്കാനുള്ള അനുമതി ഒമാനി ഇലക്ട്രീഷ്യൻമാർക്ക് മാത്രം

ഒമാനിൽ ഇനി പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകൾക്ക് അപേക്ഷിക്കാനുള്ള അനുമതി ഒമാനി ഇലക്ട്രീഷ്യൻമാർക്ക് മാത്രം. നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സുൽത്താനേറ്റിൽ ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഒമാനിയല്ലാത്ത ഇലക്ട്രീഷ്യൻ ലൈസൻസോടെ സമർപ്പിക്കുന്ന പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ ഇനി സ്വീകരിക്കില്ലെന്നാണ് നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി വ്യക്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒമാനിൽ വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ നടപടികൾ ഗവണ്മെന്റ് നേരെത്തെ തുടങ്ങിയിരുന്നു. 2024ൽ, ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനവും…

Read More

വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നടപടി; കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടു. തിരുവമ്പാടി സ്വദേശി യു.സി. അജ്മൽ ഉള്ളാട്ടിൽ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെ എസ് ഇ ബി വിഛേദിച്ചത്. ഇതിനെതിരെ സെക്ഷൻ ഓഫീസിൽ…

Read More