
യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ അനുദിനം വർധിക്കുന്നു ; രാജ്യത്താകെ കൂടൂതൽ ഇ വി ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നു
ഇലക്ട്രിക് വാഹനങ്ങൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ ഇ.വി ചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ഇ.വി ചാർജിങ് നെറ്റ്വർക്കായ ‘യു.എ.ഇ.വി’ എന്ന സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ എമിറേറ്റുകളിലും നെറ്റ്വർക് സ്ഥാപിക്കുന്ന ‘യു.എ.ഇ.വി’ സംരംഭത്തിന്റെ പ്രഖ്യാപനം ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടിക്കിടെ അബൂദബിയിലാണ് നടന്നത്. ഇത്തിഹാദ് വാട്ടർ ആൻഡ് ഇൻഫ്രാസ്ട്രക്ചറും യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും ചേർന്നാണ് സംരംഭം രൂപപ്പെടുത്തിയത്. പദ്ധതിയുടെ ഭാഗമായി ഈ വർഷം രാജ്യത്ത് 100 പുതിയ ഇ.വി…