
ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി
ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കി കാർബൺ മലിനീകരണം കുറയ്ക്കണമെന്ന ആഹ്വാനത്തോടെ ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി. യുഎഇയുടെ പുതിയ ഇലക്ട്രിക് ചാർജിങ് സംയുക്ത സംരംഭമായ യുഎഇവിയുടെ പ്രഖ്യാപനമായിരുന്നു ആദ്യ ദിനത്തെ സമ്പന്നമാക്കിയത്. കരുത്തുറ്റ ഇലക്ട്രിക് ചാർജിങ് സംവിധാനം പ്രാദേശികമായി വികസിപ്പിച്ചാണ് യുഎഇ മികവുകാട്ടിയത്. ഊർജ, അടിസ്ഥാനസൗകര്യവികസന മന്ത്രാലയം, ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്‌ട്രിസിറ്റി എന്നിവയുടെ സംയുക്ത സംരംഭമാണ് യുഎഇവി. ടെസ്‍ല, ലൂസിഡ്, ടാം മോട്ടോഴ്‌സ്, ചെറി, സീക്ർ തുടങ്ങി പ്രമുഖ കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയ…