
ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ നിയമങ്ങൾ പാലിക്കണം ; നിർദേശവുമായി ഖത്തർ ട്രാഫിക് വകുപ്പ്
ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നവർ അവരുടെ സുരക്ഷയും മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പുവരുത്താൻ ഗതാഗത സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ ബോധവത്കരണ വിഭാഗം മേധാവി ലെഫ്. ഹമദ് സാലിം അൽ നഹാബ് നിർദേശം നൽകി. സൈക്കിളുകളിൽ ഹെൽമറ്റ് ധരിക്കുന്നതും മുന്നിലും പിന്നിലും ലൈറ്റുകൾ ഘടിപ്പിക്കുന്നതും പോലെ ഇ-സ്കൂട്ടറുകളിലും ഇത് പാലിച്ചിരിക്കണമെന്നും ലെഫ്. അൽ നഹാബ് പറഞ്ഞു. ഇ-സ്കൂട്ടർ റൈഡർമാർ റോഡ് ഉപയോക്താക്കൾക്ക് ദൃശ്യമാകുന്ന രീതിയിൽ പ്രതിഫലന (റിഫ്ലക്ഷൻ) വസ്ത്രങ്ങൾ ധരിച്ചിരിക്കണമെന്നും, സൈക്കിൾ യാത്രക്കാരെപ്പോലെ…