
സ്കൂളിലേക്ക് ഇനി ബസിൽ പോകാം ; ഇലക്ട്രിക് സ്കൂൾ ബസുകളുടെ ഉദ്ഘാടനം നിർവഹിച്ചു, ആദ്യ ഘട്ടത്തിൽ പരീക്ഷണയോട്ടം
സ്കൂൾ വിദ്യാർഥികളുടെ യാത്രയും വൈദ്യുതീകരിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് ഖത്തറിൽ ആദ്യ ഇലക്ട്രിക് സ്കൂൾ ബസ് പുറത്തിറക്കി. ചൊവ്വാഴ്ച ആരംഭിച്ച ഓട്ടോണമസ് ഇ മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി എന്നിവരാണ് ആദ്യ ഇലക്ട്രിക് സ്കൂൾ ബസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 2030ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും വൈദ്യുതീകരിക്കുക എന്ന ഖത്തർ ദേശീയ വിഷൻ…