
ഇലക്ട്രിക് മീഡിയ ബൈക്കുമായി അജ്മാൻ പൊലീസ്
നൂതന സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് മീഡിയ ബൈക്കുമായി അജ്മാന് പൊലീസ്. പൊലീസ് സംവിധാനത്തിന്റെ മീഡിയ കവറേജിന് മുതല്‍ക്കൂട്ടായി ഇനി ഇലക്ട്രിക് ബൈക്കുകളും അജ്മാനില്‍ കാണാം. ആവശ്യമായ പ്രദേശങ്ങളില്‍ എളുപ്പത്തില്‍ ചെന്നെത്താനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് അജ്മാന് പൊലീസ് തങ്ങളുടെ മീഡിയ ടീമില്‍ ഇലക്ട്രിക് ബൈക്ക് സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂതന സംവിധാനങ്ങളോടെയുള്ള അത്യാധുനിക ക്യാമറകള്‍ ഘടിപ്പിച്ച ഇലക്ട്രിക് സൈക്കിള്‍ അജ്മാന് പൊലീസ് മീഡിയ സെല്ലിന് ആവശ്യമായ ദൃശ്യങ്ങളും ചിത്രങ്ങളും മികവോടെ പകര്‍ത്തും. സൈക്കിളിന്റെ പിറക് വശത്ത്…