
റിയാദ് എയർ ആദ്യ ഇലക്ട്രിക് ബസുകൾ പുറത്തിറക്കി
ജീവനക്കാരുടെ യാത്രക്കായി ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കി ദേശീയ വിമാനകമ്പനിയായ റിയാദ് എയർ. നാഷനൽ ട്രാൻസ്പോർട്ട് സൊല്യൂഷൻസ് കമ്പനി, മാരിബോർ ഓട്ടോമൊബൈൽ ഫാക്ടറി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇലക്ട്രിക് ബസുകൾ പുറത്തിറക്കിയത്. കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള മികച്ച ആഗോള സമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിനും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളും സ്വീകരിക്കുന്നതിനുള്ള റിയാദ് എയറിന്റെ ഉറച്ച പ്രതിബദ്ധതയാണ് ഇലക്ട്രിക് ബസിന്റെ ലോഞ്ചിങ്ങിൽ പ്രതിഫലിപ്പിച്ചത്. കാലാവസ്ഥ വ്യതിയാനത്തിനെതിരായ സുസ്ഥിര…