ഗോവയിൽ ഇനി ട്രാൻസ്പോർട്ട് ബസ്സുകളെല്ലാം ഇലക്ട്രിക്
കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡീസല്‍ ബസുകള്‍ മുഴുവന്‍ ഒഴിവാക്കി ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറുമെന്ന് ഗോവ സര്‍ക്കാര്‍. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. കോര്‍പ്പറേഷന്‍ ലാഭത്തിലാക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറുന്നതിനുമാണ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. നിലവില്‍ നഷ്ടത്തിലാണെങ്കിലും എല്ലാവര്‍ക്കും യാത്രാസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ മുടക്കമില്ലാതെ സര്‍വീസുകള്‍ കോര്‍പ്പറേഷന്‍ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും എല്ലാവരും കാറുകളും ഇരുചക്രവാഹനങ്ങളും പരമാവധി ഒഴിവാക്കി പൊതുഗതാഗത…