
ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകാൻ കഴിയില്ല ; നിലപാട് വ്യക്തമാക്കി എസ്ബിഐ
വിവരാവകാശ നിയമപ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നൽകാനാവില്ലെന്ന് എസ്.ബി.ഐ. ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് നൽകിയിട്ടുണ്ട്. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുമധ്യത്തിൽ ഉണ്ടെന്നുമാണ് എസ്.ബി.ഐയുടെ നിലപാട്. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമീഷന് കൈമാറുകയും തുടർന്ന് കമീഷൻ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. വിവരാവകാശ പ്രവർത്തകനായ ലോകേഷ് ബാത്രയാണ് ബോണ്ടിന്റെ വിവരങ്ങൾ തേടി എസ്.ബി.ഐ സമീപിച്ചത്. സുപ്രീംകോടതി നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷന് നൽകിയ മാതൃകയിൽ ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ…