തൃശൂർ അങ്ങ് എടുത്ത് സുരേഷ് ഗോപി; മോദി പ്രചാരണത്തിനെത്തിയത് മൂന്ന് തവണ

ഒടുവിൽ തൃശൂർ ‘അങ്ങ് എടുത്ത്’ വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് സുരേഷ് ഗോപി. മുന്നണികളെ ഒരുപോലെ ഞെട്ടിക്കുന്നതാണ് തൃശൂരിലെ ബിജെപിയുടെ മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 40,000+ വോട്ടുകളുടെ ലീഡാണ് തൃശൂരുകാർ സുരേഷ് ഗോപിയ്ക്ക് നൽകിയിരിക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുന്നത് ഇടത് ശക്തികേന്ദ്രങ്ങളിലാണെന്നതാണ് എടുത്ത് പറയേണ്ട കാര്യം. കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക് എന്ന് വിശേഷിപ്പിച്ച കെ മുരളീധരന്റെ വരവിന് ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നതാണ് മറ്റൊരു കാര്യം. സംസ്ഥാന നേതൃത്വവുമായി ഒരിക്കലും സുരേഷ് ഗോപി തന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നില്ല. താൻ കേന്ദ്ര…

Read More

ആലത്തൂരിൽ രാധാകൃഷ്ണന് മുന്നേറ്റം; വിജയ പ്രതീക്ഷയുണ്ടെന്ന് പ്രതികരണം

ആലത്തൂരിൽ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി ആലത്തൂരിൽ രാധാകൃഷ്ണന് മുന്നേറ്റം മുന്നേറ്റം. നിലവിൽ 10087 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് പാട്ടുപാടി ജയിച്ച മണ്ധലത്തിലാണ് സിപിഎം മുന്നേറ്റം. ഇത്തവണ കേരളത്തിൽ ആറ്റിങ്ങലും ആലത്തൂരും ആണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്ന രണ്ട് മണ്ഡലങ്ങൾ. ആലത്തൂരിൽ വിജയ പ്രതീക്ഷയുണ്ടെന്ന് കെ രാധാകൃഷ്ണൻ പ്രതികരിച്ചു. സംസ്ഥാനത്ത് പ്രതീക്ഷ മുന്നേറ്റം ഉണ്ടാക്കാൻ ഇടതുമുന്നണിക്ക് സാധിച്ചില്ല. പക്ഷേ കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. ലക്ഷക്കണക്കിന് വോട്ട് ഇനിയും…

Read More

വയനാട്ടിൽ രാഹുലിന് ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്ക്

വയനാട്ടിൽ കടുത്ത മത്സരം നടന്നിട്ടും ഭൂരിപക്ഷമുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ടെണ്ണൽ രണ്ടാം മണിക്കൂറിലേക്ക് അടുക്കുമ്പോൾ രാഹുലിന്റെ ഭൂരിപക്ഷം 98628 കടന്നു. എൽഡിഎഫ് സ്ഥാനാർഥിയായ ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കടുത്ത പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്. രാഹുൽ 2019ലെ ഭൂരിപക്ഷം മറികടക്കുമോയെന്നാണ് ഇനിയറിയേണ്ടത്. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച് രാഹുൽ കഴിഞ്ഞ പ്രാവശ്യത്തെ ഭൂരിപക്ഷത്തിനടുത്ത് എത്താൻ സാധ്യതയില്ല.  തന്റെ രണ്ടാമത്തെ മണ്ഡലമായ റായ്ബറേലിയിലും രാഹുൽഗാന്ധി ലീഡ് ചെയ്യുന്നുണ്ട്. രണ്ടിടത്തും ജയിച്ചാൽ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വയനാട് ഉപതിരഞ്ഞെടുപ്പ്…

Read More

വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിൽ

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കമ്പേൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് ഉണ്ട്. വയനാട്ടിൽ ആദ്യം മുതൽ തന്നെ രാഹുലായിരുന്നു മുന്നിൽ. 65908 വോട്ടിന്റെ ലീഡാണ് ഉള്ളത്. കേരളത്തിലെ ഏറ്റവും കൂടുതൽ ലീഡ് എന്ന സ്ഥാനവും അദ്ദേഹത്തിനാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ രണ്ടാം സ്ഥാനത്താണ്. എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തും. യു പിയിലെ റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിലാണ്.

Read More

ഇന്ത്യ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം; ദേശീയ തലത്തിൽ തീപാറും പോരാട്ടം

ഇന്ത്യ അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ തീ പാറുന്ന പോരാട്ടം. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. എൻഡിഎ 260,  ഇന്ത്യാ സഖ്യം 260 നിലയിനാണ്.  ഇരു മുന്നണികളും 240 ഓളം മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ്; പഞ്ചാബില്‍ അഞ്ച് സീറ്റുകളില്‍ ആം ആദ്മി

പഞ്ചാബിലെ 13 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ 117 കേന്ദ്രങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ അഞ്ച് സീറ്റുകളില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ഗുരുദാസ്പൂരിൽ ബിജെപിയുടെ ദിനേഷ് സിംഗ് ബാബുവാണ് ലീഡ് ചെയ്യുന്നത്. പട്യാലയിൽ പ്രണീത് കൗറാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബിലെ ആദ്യഘട്ടത്തിൽ ഖദൂർ സാഹിബിൽ സ്വതന്ത്ര സ്ഥാനാർഥി ജസ്വന്ത് സിംഗ് സോഹലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിൻ്റെ ഷേർസിംഗ് ഘുബായ (ഫിറോസ്പൂർ), ഗുർജീത് സിംഗ് (അമൃത്സർ), അമർ സിംഗ് (ഫത്തേഗഡ് സാഹിബ്), ചരൺജിത് സിംഗ് ചന്നി…

Read More

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎയ്ക്ക് അനുകൂലം; ദേശീയ തലത്തിൽ 300 കഴിഞ്ഞ് ലീഡ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ ആദ്യ ട്രെൻഡ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് അനുകൂലം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തുടക്കം മുതൽ മികച്ച ലീഡ് നിലനിർത്തിയാണ് എൻഡിഎ മുന്നണിയുടെ മുന്നേറ്റം. 302 സീറ്റുകളിലാണ് എൻഡിഎ ലീഡുചെയ്യുന്നത്. ഇന്ത്യാ സഖ്യത്തിന് 170 സീറ്റുകളിലും മറ്റുള്ളവർ 19 സീറ്റുകളിലും ലീഡുചെയ്യുകയാണ്. ബീഹാറിലും, ഉത്തർപ്രദേശിലും, കർണാടകയിലും എൻഡിഎ വ്യക്തമായ ലീഡുമായി മുന്നേറുകയാണ്. തമിഴ്നാട്ടിൽ ഇന്ത്യാസഖ്യത്തിനാണ് ലീഡ്. തെലങ്കാനയിലും എൻഡിഎ സഖ്യത്തിനാണ് മുന്നേറ്റം. പഞ്ചാബിൽ ആദ്യലീഡ് കോൺഗ്രസിനാണ്.റായ്ബറേലിയിലും കേരളത്തിലെ വയനാട്ടിലും രാഹുൽഗാന്ധി ലീഡുചെയ്യുന്നുണ്ട്. പീഡനക്കേസിൽ അറസ്റ്റിലായ…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ്; യു.പിയിൽ ആദ്യ ഫലസൂചനകൾ ബി.ജെ.പിക്ക് അനുകൂലം

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യത്തെ ഫല സൂചന പുറത്തു വരുമ്പോൾ ഉത്തർപ്രദേശിൽ എൻ. ഡി.എയ്ക്ക് അനുകൂലം. 13 സീറ്റുകളിൽ എൻ.ഡി.എ ലീഡ് ചെയ്യുകയാണ്. ഏഴിടത്ത് ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്. പോസ്റ്റൽവോട്ടുകളുടെ എണ്ണം പുരോഗമിക്കുമ്പോൾ 200 കടന്ന് എൻ.ഡി.എ. 294 സീറ്റുകളിലാണ് എൻ.ഡി.എ മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ 161 സീറ്റുമായി ഇൻഡ്യ സഖ്യം പിന്നിലാണ്. ആദ്യ ഫലസൂചനകൾ വന്നപ്പോൾ ഇൻഡ്യ സഖ്യം മുന്നിട്ട് നിന്നെങ്കിലും പിന്നീട് പിന്നോട്ട് പോകുകയായിരുന്നു. ആധികാരിക ജയം ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. സഖ്യകക്ഷികളുടെ പ്രകടനം കൂടിയാകുമ്പോൾ…

Read More

മോദി വീണ്ടും വരും; ജനത്തിൻ്റെ വോട്ട് വികസനത്തിനെന്ന് രാജീവ് ചന്ദ്രശേഖര്‍

രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിലാണെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. മോദി വീണ്ടും വരുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.  തെക്കേന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസനത്തിനാണ് ജനം വോട്ട് ചെയ്തത്. അല്ലാതെ നുണയുടെ രാഷ്ട്രീയത്തിന് അല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. മൂന്നാം മോദി സർക്കാർ വരുമെന്നാണ് എക്സിറ്റ് പോളിൽ കാണുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശമെന്നും അദ്ദേഹം…

Read More

വോട്ടെണ്ണാൻ ഒരു ദിനം മാത്രം ബാക്കി; നിർണായക വാർത്ത സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണും.  വോട്ടെണ്ണലിന് ഇന്ത്യ സഖ്യം ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കെയാണ് വാർത്താ സമ്മേളനമെന്നുള്ളതാണ് ശ്രദ്ധേയം. എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകിയിട്ടുണ്ട്. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും…

Read More