‘ജനവിധി ആഴത്തിൽ പരിശോധിക്കും; ആവശ്യമായ തിരുത്തലുകൾ വരുത്തും’: മുഖ്യമന്ത്രി

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്‍റേയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്‍റേയും  പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം  വ്യക്തമാക്കുന്നത്. വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തത്.  കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ  സമാനമായ ഫലമാണുണ്ടായത്….

Read More

അപ്രതീക്ഷിത തിരിച്ചടി; അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ച് സിപിഎം

തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി വിലയിരുത്താൻ സിപിഎം അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ചു. തിരുത്തൽ നടപടികൾ ആവശ്യമുണ്ടെന്ന് കണ്ടാൽ ഉടൻ അതിലേക്ക് കടക്കാനാണ് തീരുമാനം. മറ്റന്നാൾ ചേരുന്ന സെക്രട്ടേറിയറ്റിൽ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ നടക്കും. വിശദമായ ചർച്ചയ്ക്ക് അഞ്ച് ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങൾ ചേരും.16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20തീയതികളിൽ സംസ്ഥാന സമിതി യോഗവും നടക്കും മന്ത്രി കെ.രാധാകൃഷ്ണൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടന ചർച്ചകളും സിപിഎമ്മിൻറെ പരിഗണനക്ക്. എം.പിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള നോട്ടിഫിക്കേഷൻ…

Read More

സീറ്റ് കുറഞ്ഞ ഞെട്ടലിൽ ബിജെപി; പ്രവചനങ്ങൾ അപ്രസക്തമാക്കി തൃണമൂലും എസ്.പിയും കോൺഗ്രസും

എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാക്കിക്കൊണ്ടാണ് ഇത്തവണ ലോക്സഭാതിരഞ്ഞെടുപ്പ് ഫലംകൂടി പുറത്തുവന്നിരിക്കുകയാണ്. ബി.ജെ.പി വീണ്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കഴിഞ്ഞ തവണത്തേതിനെക്കാൾ 63 സീറ്റുകൾ കുറഞ്ഞു. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും വൻ മുന്നേറ്റം നടത്തി. തൃണമൂൽ കോൺഗ്രസും നില മെച്ചപ്പെടുത്തി. ബി.ജെ.ഡി, ബി.എസ്.പി, ബി.ആർ.എസ് പാർട്ടികൾ തകർന്നടിഞ്ഞു. 2019ൽ 303 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് 240 മാത്രം. കഴിഞ്ഞ തവണ വെറും 52 സീറ്റിലൊതുങ്ങിയ കോൺഗ്രസ് ഇത്തവണ സെഞ്ചുറിക്കടുത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച…

Read More

അധീർ രഞ്ജൻ ചൗധരിയെ നിലംപരിശാക്കി യൂസഫ് പഠാൻ

പശ്ചിമ ബെംഗാളിലെ ബെഹ്റാംപൂർ ലോക്സഭാ മണ്ഡലത്തിൽ മുൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന്റെ കൂറ്റനടിയിൽ നിലംപൊത്തി കോൺഗ്രസിന്റെ തലമുതിർന്ന നേതാവും ലോക്സഭാ കക്ഷിനേതാവും പശ്ചിമബംഗാൾ പാർട്ടി അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി. അരലക്ഷത്തിലേറെ വോട്ടിന് യൂസുഫ് പഠാൻ മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നു. 2014 മുതൽ അധീർ രഞ്ജൻ ചൗധരിയാണ് മണ്ഡലത്തിൽ ജയിച്ചു പോന്നത്. ശക്തമായ കോൺഗ്രസ് വേരോട്ടമുള്ള മണ്ഡലത്തിൽ ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥിയായി അധീർ രഞ്ജൻ ചൗധരി രംഗത്തെത്തുമ്പോൾ വൻ പ്രതീക്ഷയായിരുന്നു. എന്നാൽ ശക്തമായ തൃണമൂൽ വിരുദ്ധതകാരണം…

Read More

‘ഭരണ വിരുദ്ധ വികാരമടക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു, തൃശ്ശൂരിൽ ഒത്തുകളിയുണ്ടായിരുന്നു’; കെ.സുധാകരൻ

സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും എതിരായ ഭരണ വിരുദ്ധ വികാരമടക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി അധ്യക്ഷനുമായ കെ.സുധാകരൻ. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തതിന്റെ തെളിവാണ് വിജയം. തൃശൂരിൽ മൂന്നാം സ്ഥാനത്തെത്തിയത് പരിശോധിക്കും. തൃശ്ശൂരിൽ നടന്നത് ഒത്തുകളിയാണെന്ന് സുധാകരൻ ആരോപിച്ചു. ‘സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ പിണറായി വിജയനെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു. അതാണ് തൃശൂരിൽ പ്രതിഫലിച്ചത്. ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിനും അപ്പുറമാണ്. മുന്നേറ്റത്തിലെ പങ്ക് കണ്ണൂരിലെ നേതാക്കന്മാർക്കുമുണ്ട്’ സുധാകരൻ പറഞ്ഞു.

Read More

ആറ്റിങ്ങലിൽ അടൂർ പ്രകാശിന് വിജയം; 1708 വോട്ടിന്റെ ലീഡ്

ആറ്റിങ്ങലിൽ അടൂർ പ്രകാശിന് വിജയം. 1708 വോട്ടിന്റെ ലീഡാണ് മാറ് മറിഞ്ഞ ഫലത്തിൽ അടൂരിനെ സഹായിച്ചത്. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും സിപിഎം സ്ഥാനാർഥി വി.ജോയിയുടെയും കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിന്റെയും ഭൂരിപക്ഷം മാറിമറിഞ്ഞു. ഇടയ്ക്ക് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ ഒന്നാമതെത്തി.  കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രൻ പിടിച്ച വോട്ടുകളെക്കാൾ കൂടുതൽ മുരളീധരൻ നേടി. ബിജെപി ശക്തി കാട്ടിയത് ഇരു മുന്നണികളുടെയും ഭൂരിപക്ഷത്തെ മാറ്റി മറിച്ചു.

Read More

ബിജെപിയുടെ അവകാശവാദങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പൊളിഞ്ഞുവെന്ന് തങ്ങൾ; സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവമെന്ന് കുഞ്ഞാലിക്കുട്ടി

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ശ്രദ്ധേയമായ പ്രകടനത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. മുൻധാരണകളെ തിരുത്തുന്ന ഫലങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നതെന്നും ഇന്ത്യൻ ജനത മാറിയിരുക്കുന്നു എന്നതിൻന്‍റെ തെളിവാണിതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ കൂടെ ഉണ്ട് എന്ന് ഇന്ത്യൻ ജനത വിളിച്ച് പറയുകയാണ്. ബിജെപിയുടെ അവകാശവാദങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പൊളിഞ്ഞു പോയി….

Read More

ഹരിയാനയിൽ കോൺഗ്രസ്; അഞ്ച് സീറ്റുകളിൽ ലീഡ്

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിൽ അഞ്ച് സീറ്റിലും ലീഡുമായി കോൺഗ്രസിന്റെ നേതൃത്വത്തിലുളള ഇന്ത്യാ സഖ്യം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുളള പത്ത് സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി അഞ്ച് സീറ്റിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. അംബാലയിൽ വരുൺ ചൗധരി, സിർസയിൽ സെൽജ, സോനിപത്തിൽ സത്പാൽ ബ്രഹ്‌മചാരി, ഹിസാറിൽ ജയപ്രകാശ്, റോഹ്തകിൽ ദീപേന്ദർ സിങ് ഹൂഡ എന്നിവരാണ് ലീഡ് ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ.

Read More

വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി: ഷാഫി പറമ്പിൽ

എക്സിറ്റ് പോളുകളല്ല, ജനവിധി എക്സാക്റ്റ് പോളാണെന്നു തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വടകരയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകി. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രചാരണം മലീമസമാകില്ലായിരുന്നു. കാഫിർ പ്രായോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.  രാജ്യത്തെ വിഭജിക്കാൻ പ്രധാനമന്ത്രി നടത്തിയ ശ്രമം ജനങ്ങൾ തള്ളി. കേരളത്തിൽ അനിവാര്യമായ ഭരണമാറ്റത്തിന് ജനങ്ങൾ തയ്യാറായി കഴിഞ്ഞുവെന്നും…

Read More

തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കുമെന്നുറപ്പിച്ച് ബിജെപി; 3000 ലഡുവിന് ഓഡർ കൊടുത്തു

തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിൽ രാജീവ് ചന്ദ്രശേഖറാണ് മുന്നിൽ. ഇതിന് പിന്നാലെ തിരുവനന്തപുരം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം. 3000 ലഡുവിന് ഓർഡർ നൽകിയതായി തിരുവനന്തപുരം ജില്ലയിലെ മുതിർന്ന നേതാവ് അറിയിച്ചു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ജയിച്ചില്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി ഭരണം തുടരുമെന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ ലഡു പാഴാകില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്. ഇത്തവണ ബിജെപി കേരളത്തിൽ…

Read More