തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനത്തിന് സ്വതന്ത്ര സമിതി: സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി.തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം, പ്രധാനമന്ത്രി,  പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ്  എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണമെന്നാണ്  വിധി. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ  സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. സുപ്രധാന വിധിയെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു, അരുൺ ഗോയലിന്‍റെ  നിയമനത്തെ സംബന്ധിച്ചും കോടതി പരാമർശിച്ചിട്ടുണ്ട്, വിധി കിട്ടിയ ശേഷം കൂടുതല് പറയാമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു

Read More

 ‘ത്രിപുരയിൽ കേ‍ാൺഗ്രസ്– സിപിഎം സഖ്യം തേ‍ാറ്റാലും ജയിച്ചാലും ശരിയാണ്’: ഗോവിന്ദൻ

ത്രിപുരയിൽ കേ‍ാൺഗ്രസ്– സിപിഎം സഖ്യം തേ‍ാറ്റാലും ജയിച്ചാലും ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബിജെപിയെ നേരിടാൻ കേ‍ാൺഗ്രസിന് ഒറ്റയ്ക്ക് കഴിവില്ല. ത്രിപുരയിൽ സിപിഎമ്മിനും കേ‍ാൺഗ്രസിനും പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. കുറഞ്ഞ വേ‍ാട്ടാണ് ഉളളതെങ്കിലും അവിടെ കേ‍ാൺഗ്രസുമായി നടത്തിയ നീക്കുപേ‍ാക്ക് ശരിയാണെന്നും ഗോവിന്ദൻ വ്യക്തമാക്കി എന്നാൽ, കഴിഞ്ഞദിവസത്തെ തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ ചില സീറ്റുകൾ സിപിഎമ്മിനു നഷ്ടമാകാൻ കാരണം ബിജെപിയും കേ‍ാൺഗ്രസും പരസ്പരം വേ‍ാട്ടുമറിച്ചതു കെ‍ാണ്ടാണെന്നു ഗോവിന്ദൻ ആരേ‍ാപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന…

Read More

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കില്ല.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കില്ല. ശശി തരൂരും മനീഷ് തിവാരിയും ഹൂഡയുമടക്കം പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചു കഴിഞ്ഞു. വിമത ശബ്ദമുയർത്തിയവരും മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ നാമനിർദേശത്തിന് സാധ്യതയേറി. പ്രിയങ്ക ഗാന്ധിയും പ്രവർത്തക സമിതിയിലുണ്ടാകും. സമിതിയംഗങ്ങളെ നാമനിർദേശം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തും. വേണ്ടിവന്നാൽ മത്സരം നടത്താൻ തയാറാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നാമനിർദേശം ചെയ്യപ്പെടുന്നവരിൽ വനിത, ദലിത്, യുവ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് സൂചന.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി കോൺഗ്രസ്. 2023 ആദ്യം തെരഞ്ഞ‌െടുപ്പ് പ്രതീക്ഷിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയോഗിച്ചെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. മുകുൾ വാസ്നിക് ആയിരിക്കും പൊതുനിരീക്ഷകൻ. ………………………………………. ഇന്ത്യയെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടിറങ്ങിയ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മുന്നിൽ നിശ്ചയ ദാർഢ്യത്തോടെ നിന്ന വ്യക്തിയാണ് ഗുരു ഗോവിന്ദ് സിങ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ നടന്ന വീർ…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ സിപിഎം: ഭവന സന്ദർശനത്തിന് മന്ത്രിമാരും പിബി അംഗങ്ങളും

2024-ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കമിടാൻ സിപിഎം. ആദ്യപടിയായി സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിൽ ജനങ്ങളിലെത്തിക്കാൻ മന്ത്രിമാരും സിപിഎം പിബി അംഗങ്ങളും രംഗത്തിറങ്ങും. പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘു രേഖകളുമായിട്ടാവും മന്ത്രിമാരുടേയും പിബി അംഗങ്ങളുടേയും ഭവന സന്ദർശനം.  ജനുവരി ഒന്ന് മുതൽ 21 വരെയാണ് ഭവന സന്ദർശം. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഭവനസന്ദർശനം നടത്തി ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്. യുഡിഎഫിന് ബഫർ സോൺ വിഷയത്തിൽ ഇരട്ടത്താപ്പന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി…

Read More

‘തോൽവിയിൽ മറുപടി പറയാൻ ബുദ്ധിമുട്ട്’: കോൺഗ്രസിനായി പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി തരൂർ

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പരാജയത്തിൽ പ്രതികരണവുമായി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിർത്തപ്പെട്ട മുതിർന്ന നേതാവ് ശശി തരൂർ. ഗുജറാത്തിൽ കോൺഗ്രസിനായി താൻ പ്രചാരണം നടത്തിയിട്ടില്ലെന്ന് ശശി തരൂർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. അവിടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പാർട്ടി തയാറാക്കിയ പട്ടികയിലും തന്റെ പേരുണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ തരൂർ, അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു തോൽവിയെക്കുറിച്ച് മറുപടി പറയാൻ കഴിയില്ലെന്നും വിശദീകരിച്ചു. ‘ഞാൻ കോൺഗ്രസിനായി ഗുജറാത്തിൽ പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. പ്രചാരണം നടത്താൻ നിയോഗിക്കപ്പെട്ട നേതാക്കളുടെ കൂട്ടത്തിലും എന്റെ പേരുണ്ടായിരുന്നില്ല. അവിടെ പോയി…

Read More

കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗേ നയിക്കും; 7897 വോട്ടുകൾ നേടി,  തരൂരിന് 1072 വോട്ടുകൾ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകൾ മല്ലികാർജുൻ ഖർഗേ സ്വന്തമാക്കി. ആകെ പോൾ ചെയ്തത് 9385 വോട്ടുകളാണ്. 416 വോട്ടുകൾ അസാധുവായി. 

Read More

കാര്യങ്ങൾ ചിലർ നിയന്ത്രിക്കാൻ ശ്രമിക്കുന്നു; എഐസിസിക്കെതിരെ തരൂർ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ എഐസിസി നേതൃത്വത്തിനെതിരെ ശശി തരൂർ. ഗാന്ധി കുടുംബത്തിനും തെരഞ്ഞെടുപ്പ് സമിതിക്കുമപ്പുറം ചിലർ കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് ശശി തരൂർ പറഞ്ഞു. അതേസമയം, പിസിസികൾക്കെതിരായ ശശി തരൂരിൻറെ പരാതി തെരഞ്ഞെടുപ്പ് സമിതി ഉടൻ പരിഗണിക്കില്ല. ഖാർഗെക്ക് വേണ്ടി വോട്ട് തേടാൻ പ്രധാന നേതാക്കളെല്ലാം രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാൻ എഐസിസിസി തലപ്പത്ത് നിന്ന് ഉന്നത തല ഇടപെടലുണ്ടായെന്നാണ് തരൂർ കരുതുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഗാന്ധി കുടുംബവും, തെരഞ്ഞെടുപ്പ് സമിതിയും ആവർത്തിക്കുന്നു. എങ്കിൽ പിന്നെ ഖാർഗെക്ക്…

Read More

‘രാഖി സാവന്തിനു വരെ എംപിയാകാം’; നടി കങ്കണയെ പരിഹസിച്ച് പരിഹസിച്ച് ബിജെപി എംപി ഹേമമാലിനി

നടി കങ്കണ റനൗട്ടിന്റെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച വാർത്തകളെ പരിഹസിച്ച് ബിജെപി എംപിയും ചലച്ചിത്രതാരവുമായ ഹേമമാലിനി. ഉത്തർപ്രദേശിലെ മഥുരയിൽനിന്ന് കങ്കണ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മഥുര എംപി കൂടിയായ ഹേമമാലിനിയുടെ പരിഹാസം കലർന്ന മറുപടി. ‘അത് നല്ലൊരു കാര്യമാണ്. ഞാൻ എന്താണ് പറയേണ്ടത്? ഇക്കാര്യത്തിൽ അഭിപ്രായ പ്രകടനത്തിനില്ല. എല്ലാം ദൈവത്തിന് വിട്ടിരിക്കുകയാണ്. മഥുരയിൽ എംപിയായി സിനിമാതാരങ്ങളെതന്നെ വേണം എന്നുണ്ടോ? ഈ നാട്ടുകാരൻ എംപിയാകാൻ നിങ്ങൾ സമ്മതിക്കില്ലെന്നാണോ? അങ്ങനെയെങ്കിൽ നാളെ രാഖി സാവന്തിന്റെ പേരും ഉയർന്നു വന്നേക്കാം’- ഹേമമാലിനി…

Read More

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; കേരളാ ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിനെന്ന് കെ മുരളീധരൻ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നും കേരള ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിനാണെന്നും കെ മുരളീധരൻ എം.പി പറഞ്ഞു. ആര് മത്സരിച്ചാലും നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ളവരാണ് അധ്യക്ഷനാവുകയെന്നും അന്തിമ പട്ടിക 30ന് വരുമെന്നും നിലപാട് അന്ന് കൂടുതൽ വ്യക്തമാക്കുമെന്നും മുരളീധരൻ പറഞ്ഞു. നെഹ്‌റു കുടുംബാംഗം എത്തിയതിനാലാണ് ഭാരത് ജോഡോ യാത്രയിൽ ഇത്രയധികം ആളുകളെത്തുന്നതെന്നും അല്ലെങ്കിൽ ആരെത്തുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം അധ്യക്ഷസ്ഥാനത്തേക്ക് കേരള ഘടകം സ്ഥാനാർത്ഥികളെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധി…

Read More