
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് ശശി തരൂർ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിർദേശം ഈ മഹാരാജ്യത്തെ വലിയൊരു ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. അത് അത്രവേഗം സാധ്യമാകില്ലെന്നും ശശി തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു. ”ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് പ്രായോഗികമാണോ എന്നതാണ് ചോദിക്കുന്നത്. ഓരോ തവണയും തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഭയങ്കര ചെലവല്ലേ, എല്ലാ ആറു മാസം കൂടുമ്പോഴും തിരഞ്ഞെടുപ്പ് വരും, പെരുമാറ്റച്ചട്ടം നിലവിൽവരും, ഭരിക്കാൻ സാധിക്കില്ല. ഒരേസമയം തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞാൽ എന്നു തുടങ്ങിയ വാദങ്ങളൊക്കെ…