യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് കേസെടുത്ത് പൊലിസ്

തിരുവനന്തപുരം മ്യൂസിയം പൊലിസ് യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് കേസെടുത്തു. വ്യാജ രേഖ ചമച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ്. തെരെഞ്ഞെടുപ്പ് കമ്മീഷനും വിവിധ സംഘടനകളും നൽകിയ പരാതികളിലാണ് കേസ്. കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസന്വേഷിക്കും. അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണം ശക്തമായതോടെ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് നേതൃത്വം. പൊലീസ്, കേസ് രജിസ്റ്റർ ചെയ്തതോടെ പാർട്ടിക്ക് ആകെ നാണക്കേട് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് മുതിർന്ന നേതാക്കൾ….

Read More

‘തിരഞ്ഞെടുപ്പ് സുതാര്യം, ബിജെപി-ഡിവൈഎഫ്‌ഐ പരാതി വാര്‍ത്തകളില്‍ പേര് വരാന്‍’;രാഹുല്‍ മാങ്കൂട്ടത്തില്‍

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടന്നതെന്ന് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. ദേശീയ കമ്മിറ്റിയുടേയും എഐസിസിയുടേയും നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് വരുന്നത്. മറ്റ് ഇടപെടലുകള്‍ നടക്കാതിരിക്കാന്‍ സ്വതന്ത്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയെ നിയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏത് പരാതി ലഭിച്ചാലും അന്വേഷണം നടക്കട്ടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി യൂത്ത് കോണ്‍ഹഗ്രസ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണത്തിലാണ് പ്രതികരണം. അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും…

Read More

ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു; പ്രതികരണവുമായി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ

കോൺഗ്രസും ബിജെപിയും നേർക്കുനേർ വരുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യാ മുന്നണിയിലുണ്ടെങ്കിലും മറ്റ് പാർട്ടികൾക്ക് സീറ്റുനൽകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ. സമാജ്‍വാദി പാർട്ടി മധ്യപ്രദേശിൽ സഖ്യമില്ലാതെ മത്സരിക്കുന്നതിനെ കുറിച്ചായിരുന്നു ആനന്ദ് ശർമയുടെ പ്രതികരണം. പാർലമെന്‍റ് തെരഞ്ഞെടുപ്പാണ് മുന്നണിയുടെ ലക്ഷ്യമെന്നും അവിടെ അഭിപ്രായ ഭിന്നതകളുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യാമുന്നണിയിൽ ഉണ്ടായിട്ടും സമാജ് വാദി പാർട്ടി ഇത്തവണ മധ്യപ്രദേശിൽ ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. ചിലയിടങ്ങളിൽ എസ്പിയും മത്സരിക്കുന്നുണ്ട്. ചിലപ്പോൾ തെരഞ്ഞെടുപ്പ് ധാരണകൾ ഉണ്ടാക്കാൻ പറ്റാതെ വരാറുണ്ട്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണ്….

Read More

ഒരു വല്ലാത്ത സ്ഥാനാർഥി; 20 മത്സരം 20 തോൽവി, ഇനിയും അങ്കത്തിന് തയാറെന്ന് 78കാരൻ

രാജ്യത്തെ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലാ​ണ്. ഛത്തീ​സ്‌​ഗ​ഡിലും മി​സോ​റാ​മിലും ഇ​ന്നാണ് വോട്ടെടുപ്പ്. അതേസമയം, തെരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചൂടിലാണ് രാ​ജ​സ്ഥാ​ന്‍. രാജസ്ഥാനിൽനിന്നുള്ള ഒരു സ്ഥാനാർഥിയുടെ വിശേഷങ്ങളാണ് മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. 78കാരനായ തീതർ സിംഗ് എന്ന സ്വതന്ത്ര സ്ഥാനാർഥിയാണ് വൻ തരംഗമായി മാറിയത്. 1970 മു​ത​ല്‍ രാ​ജ​സ്ഥാ​നി​ല്‍ ന​ട​ന്ന എ​ല്ലാ നി​യ​മ​സ​ഭ-ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളിൽ സിംഗ് മ​ത്സ​രിച്ചിട്ടുണ്ട്. 10 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും 10 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും തീ​ത​ര്‍ മ​ത്സ​രി​ച്ചു. മ​ത്സ​രിച്ച 20 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഒ​ന്നി​ല്‍പ്പോലും ജ​യി​ച്ചിട്ടുമില്ല. പിന്നെയെന്തിനാണ് മത്സരമെന്നു ചോദിച്ചാൽ…

Read More

കേരളവർമ്മയിൽ തെരഞ്ഞെടുപ്പ്: 4 തവണ റീകൗണ്ടിങ് നടത്തി; എസ്എഫ്ഐക്കാർ എന്തുംചെയ്യുന്നവരെന്ന് കെ. സുധാകരൻ

കേരളവര്‍മ കോളേജിലെ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിൽ നാലുതവണയിലേറെ റീകൗണ്ടിങ് നടത്തിയെന്നാണ് തനിക്കുകിട്ടിയ വിവരമെന്നും അതില്‍ ക്രമക്കേടുണ്ടെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. റീകൗണ്ടിങ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ. ഒരു വോട്ടിന് തോറ്റിടത്ത് ഏഴുവോട്ടിന് ജയിച്ചുവെന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാത്തതാണ്‌. അതുകൊണ്ട് അത് നിയമവശത്തിലൂടെ പരിഹരിക്കാനുള്ള ശ്രമം കെ.എസ്.യുവിന്റെ ഭാഗത്തുനിന്നുണ്ടാകും. അതിന് കെ.പി.സി.സി. പൂര്‍ണമായ പിന്തുണ കൊടുത്തിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരു വോട്ടിന് ജയിച്ചുനിന്ന ഒരു തിരഞ്ഞെടുപ്പ്. റീകൗണ്ടിങ് ആവശ്യം ഉയരുന്നു. നാലോ അഞ്ചോ തവണ റീകൗണ്ടിങ് നടത്തി. അങ്ങനെയുണ്ടോ ഒരു റീകൗണ്ടിങ്?…

Read More

തെരഞ്ഞെടുപ്പിന് ഒരുങ്ങി റിയാദിലെ ഒ.ഐ.സി.സി

കോൺഗ്രസിന്‍റെ പ്രവാസി പോഷക സംഘടനയായി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‍റെ റിയാദ് ഘടകം തെരഞ്ഞെടുപ്പിന് ഒരുങ്ങിയതായി സെൻട്രൽ കമ്മിറ്റി അറിയിച്ചു. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ആറുമാസത്തിലേറെ നീണ്ട മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയാക്കിയാണ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. 3500ഓളം ഇന്ത്യൻ പ്രവാസികൾ സംഘടനയിൽ അംഗത്വം എടുത്തതായി പ്രിസൈഡിങ് കമ്മിറ്റി കൺവീനർ നവാസ് വെള്ളിമാട്കുന്ന് പറഞ്ഞു. ഗ്ലോബൽ കമ്മിറ്റിയുടെ സർക്കുലർ അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാണ് കീഴ്ഘടകങ്ങൾ മുതലുള്ള തെരഞ്ഞെടുപ്പ് നടക്കുക. ആദ്യം ജില്ല കമ്മിറ്റികൾ തെരഞ്ഞെടുപ്പിലൂടെയോ,…

Read More

തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി തെലങ്കാനയിൽ കോൺഗ്രസ്

അർഹതപ്പെട്ട വധുക്കൾക്ക് പത്തുഗ്രാം വീതം സ്വർണം, കൂടാതെ ഒരുലക്ഷം രൂപയും- നവംബർ 30-ന് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന തെലങ്കാനയിൽ കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണിത്. ‘മഹാലക്ഷ്മി ഗാരന്റി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായധനം, 500 രൂപയ്ക്ക് പാചകവാതക സിലിൻഡർ, ടി.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര തുടങ്ങിയവയുമുണ്ടാകുമെന്ന് പ്രകടനപത്രിക സമിതി ചെയർമാൻ ഡി. ശ്രീധർബാബു പറഞ്ഞു. പത്രിക വരുംദിവസങ്ങളിൽ പുറത്തിറക്കുമെന്നും അറിയിച്ചു. വിദ്യാർഥികൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനമാണ് കോൺഗ്രസിന്റെ മറ്റൊരു വാഗ്ദാനം. അധികാരത്തിലെത്തിയ ശേഷം ഇന്റർനെറ്റ് സേവനദാതാക്കളുമായി…

Read More

പൗരത്വ നിയമ ഭേദഗതി; ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ നീക്കം

പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം നടത്തുന്നതായി റിപ്പോർട്ട്. പൗരത്വ അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. വിവരങ്ങൾ നൽകുന്നതിൽ സംസ്ഥാനങ്ങളുടെ ഇപെടൽ ഒഴിവാക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. കേരളമടക്കം ആറ് സംസ്ഥാനങ്ങളാണ് പൗരത്വ നിയമ ഭേദഗതിയെ എതിർത്തിരുന്നത്. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റില്‍ പാസാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല. 2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ്…

Read More

കേരളത്തിൽ ജനപ്രീതി ഇടിഞ്ഞ് രണ്ട് കോൺഗ്രസ് എംപിമാർ; മൂന്നിടങ്ങളിൽ വിജയം എളുപ്പമല്ല; കനഗോലു

സംസ്ഥാനത്ത് രണ്ട് കോൺഗ്രസ് എംപിമാരുടെ ജനപ്രീതി കുറഞ്ഞെന്ന് സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്. കണ്ണൂർ, തൃശ്ശൂർ, കോഴിക്കോട് മണ്ഡലങ്ങൾ അത്രകണ്ട് സുരക്ഷിതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഐഎം മണ്ഡലമായിരുന്ന ആലത്തൂരിൽ നിന്നും വിജയിച്ച രമ്യ ഹരിദാസ്, മൂന്ന് തവണയും പത്തനംതിട്ടയിൽ നിന്ന് ജയിച്ചു കയറി നാലാം തവണ അങ്കത്തിന് ഒരുങ്ങുന്ന ആന്റോ ആന്റണി എന്നിവരുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. പാർട്ടി പ്രവർത്തകർ തന്നെ ആന്റോക്കെതിരെ രംഗത്തെത്തിയ സാഹചര്യം കൂടി ചൂണ്ടികാട്ടിയാണ് റിപ്പോർട്ട്. അതേസമയം മണ്ഡലം പ്രസിഡണ്ടുമാരെയും ബ്ലോക്ക്…

Read More

വയനാട്ടിൽ രാഹുൽ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കും; ലോക്സഭയിൽ വിജയ സാധ്യതക്ക് മുൻതൂക്കമെന്ന് കെ.സി വേണുഗോപാൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആരൊക്കെ മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ആരെങ്കിലും സ്ഥാനാർത്ഥിയാകുമെന്നോ, ഇല്ലെന്നോ പറയാൻ കഴിയില്ലെന്നും കെ.സി വേണുഗോപാൽ എംപി. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ വിജയ സാധ്യതക്കാണ് മുൻതൂക്കം നൽകുക. രാഹുൽ ഗാന്ധി സിറ്റിംഗ് സീറ്റായ വയനാട്ടിൽ മത്സരിക്കണോയെന്നും പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. മധ്യപ്രദേശിൽ കോൺഗ്രസിനെതിരെ മത്സരിക്കാനുള്ള ആം ആദ്മി പാർട്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. എല്ലാ സീറ്റുകളിലും മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടിയില്ല. അശോക് ഗലോട്ടിനും സച്ചിൻ പൈലറ്റിനും…

Read More