കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്ജ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് മത്സരിക്കും. സിറ്റിങ് എംപി തോമസ് ചാഴികാടൻ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മണ്ഡലത്തിലാണ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനായ ഫ്രാൻസിസ് ജോർജ് സ്ഥാനാർത്ഥിയാവുന്നത്. പാർട്ടി ചെയർമാൻ പിജെ ജോസഫ് കോട്ടയത്ത് വാർത്താ സമ്മേളനത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

Read More

സിപിഎം സ്ഥാനാർഥി പട്ടികയിൽ ധാരണ; ശൈലജയും മുകേഷും വിജയരാഘവനും മത്സരരംഗത്തിറങ്ങാൻ സാധ്യത

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണ. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർ മുതിർന്ന നേതാക്കൾ അടക്കം പ്രമുഖരെയാണ് സിപിഎം മത്സരരംഗത്തിറക്കുന്നത്. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ചു. സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. കൊല്ലത്ത് നടനും എംഎൽഎയുമായ മുകേഷ് മത്സരിക്കാനാണ് ധാരണ. പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്ക് ആലപ്പുഴയിൽ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവർ…

Read More

എറണാകുളത്ത് മത്സരിക്കാൻ അനില്‍ ആന്റണി; ഒരുക്കങ്ങൾ ഉടൻ

കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ, ബി.ജെ.പി. ദേശീയ സെക്രട്ടറി അനിൽ ആന്റണി എറണാകുളത്ത് എൻ.ഡി.എ. സ്ഥാനാർഥിയാവാൻ തയ്യാറെടുക്കുന്നു. കുറച്ചുനാളായി ജില്ലയിലെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനിൽ, ക്രൈസ്തവസമുദായത്തിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ അനുയോജ്യമായിരിക്കുമെന്നാണ് പാർട്ടിനേതൃത്വം വിലയിരുത്തുന്നത്. എറണാകുളം മണ്ഡലത്തേക്കാൾ, ജില്ലയുടെ കിഴക്കൻമേഖല ഉൾപ്പെടുന്ന ചാലക്കുടിയായിരിക്കും കൂടുതൽ സുരക്ഷിതമെന്നു കരുതുന്ന നേതാക്കളുമുണ്ട്. തൃശ്ശൂരിൽ സുരേഷ് ഗോപി വരുമ്പോൾ സാമുദായിക സന്തുലനത്തിനായി ചാലക്കുടിയിൽ ക്രൈസ്തവസമുദായത്തിൽനിന്നുള്ള സ്ഥാനാർഥിവേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞതവണ അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് 15 ശതമാനത്തോളം വോട്ടുകൾ…

Read More

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ. ബാബുവിന് തിരിച്ചടി. ബാബുവിന് എതിരായ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതിയിലെ നടപടികള്‍ തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കി. എം.സ്വരാജ് ഹൈക്കോടതിയില്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കെ.ബാബു നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 2021ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായ കെ.ബാബുവായിരുന്നു വിജയിച്ചത്. മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചു…

Read More

പാകിസ്താൻ ഇന്ന് ജനവിധി തേടും; പ്രധാന മത്സരം ബിലാവൽ ഭൂട്ടോ സർദാരിയും നവാസ് ഷെരീഫും തമ്മിൽ

പാകിസ്താൻ ഇന്ന് ജനവിധി തേടും. ഒരു വർഷത്തെ രാഷ്ട്രീയ അനശ്ചിതത്വത്തിനും അസ്ഥിരതയ്ക്കും ശേഷമാണ് പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാർലമെന്റിലേക്കും നാല് പ്രവശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിംഗ്. ഫെബ്രുവരി ഒമ്പതിനാകും വോട്ടെണ്ണൽ. പാകിസ്താൻ മുസ്‌ലിം ലീഗ് പാർട്ടി നേതാവ് നവാസ് ഷെരീഫും പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവും ബേനസീർ ഭുട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരിയും തമ്മിലാണ് പ്രധാന മത്സരം. മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ…

Read More

പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ മാറ്റത്തിന്റെ കാറ്റാകാൻ ഡോ.സവീര പ്രകാശ്; വോട്ടെടുപ്പ് നാളെ

പാകിസ്ഥാനിൽ രാഷ്ട്രീയ രം​ഗത്തെ മാറ്റത്തിന് ചുക്കാൻ പിടിക്കാനാകുമെന്ന പ്രതീക്ഷയിൽ ഡോ. സവീര പ്രകാശ്. ഇത്തവണ പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച് പാക് ജനതയുടെ ഹൃദയം കവരാനാണ് ഡോക്ടറും ന്യൂനപക്ഷ വിഭാ​ഗക്കാരിയുമായ സവീരയുടെ ശ്രമം. പാകിസ്ഥാനിൽ തെര‍ഞ്ഞെടുപ്പിൽ പൊതുവെ സ്ത്രീകൾ മത്സരിക്കുന്നത് കുറവാണ്. പികെ-25 മണ്ഡലത്തിൽ നിന്നാണ് പ്രവിശ്യാ അസംബ്ലി സീറ്റിലേക്ക് മത്സരിച്ച് പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂ‌ൺഖ്വ പ്രവിശ്യയിൽ ചരിത്രം സൃഷ്ടിക്കാൻ സവീര പ്രകാശ് തയ്യാറെടുക്കുന്നത്. ന്യൂനപക്ഷങ്ങൾക്കോ ​​സ്ത്രീകൾക്കോ ​​ഉള്ള സംവരണ സീറ്റിന് പകരം ജനറൽ സീറ്റിലാണ് സവീര മത്സരിക്കുന്നതെന്ന…

Read More

പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് മറ്റന്നാൾ

മറ്റന്നാൾ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന പാക്കിസ്ഥാനിൽ പരസ്യ പ്രചരണം അവസാനിച്ചു. ഇമ്രാൻഖാനെ മത്സര രംഗത്ത് നിന്ന് അകറ്റാൻ കഴിഞ്ഞതിനാൽ നിഷ്പ്രയാസം ജയിച്ചുകയറാം എന്ന പ്രതീക്ഷയിലാണ് നവാസ് ശരീഫ്. പാകിസ്ഥാൻ ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ്. 12.7 കോടി വോട്ടർമാർ ആണ് പട്ടികയിൽ. രാജ്യത്തിൻറെ പലഭാഗത്തും ഭീകരവാദ ഭീഷണിയും അക്രമ സാധ്യതയും നിലനിൽക്കുന്നതിനാൽ കനത്ത ഭീതിയിലാണ് ജനങ്ങൾ. അതുകൊണ്ടുതന്നെ എത്ര ശതമാനം പേർ ബൂത്തിലെത്തുമെന്ന് വ്യക്തമല്ല. പരസ്യപ്രചാരണം ഇന്നലെ അർധരാത്രി അവസാനിച്ചു. ഇന്നും നാളെയും നിശബ്ദ ദിനങ്ങൾ…

Read More

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല; നിലപാട് വ്യക്തമാക്കി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു നേരത്തെ പ്രഖ്യാപിച്ചതാണെന്നും ഉപദ്രവിക്കരുതെന്നും പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലെ ദയനീയമായ മൂന്നാംസ്ഥാനം ഇത്തവണ തലസ്ഥാനത്ത് ആവര്‍ത്തിക്കരുതെന്ന് ഉറപ്പിച്ചാണ് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ സിപിഐ നേതൃത്വം മത്സരത്തിന് നിര്‍ബന്ധിക്കുന്നത്. പികെവിയുടെ വിയോഗ ശേഷം 2005ൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ജയിച്ച പന്ന്യൻ പിന്നീടിങ്ങോട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് താല്പര്യം കാണിച്ചിട്ടില്ല. അതിന് ശേഷം തിരുവനന്തപുരത്ത് സിപിഐ നിലം…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്; വോട്ടെടുപ്പ് 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്ക്

 രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി ഒഴിവു വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അശ്വിനി വൈഷ്‌ണവ്, ഭുപേന്ദ്ര യാദവ്, മന്‍സുഖ് മാണ്ഡവ്യ, നാരായണ്‍ റാണെ, പര്‍ഷോത്തം രുപാല, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ,…

Read More

ലോക്സഭ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർപട്ടിക പുറത്ത്

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് വോട്ടർ മാരാണ് (2,70,99,326) ആകെയുള്ളത്. അഞ്ച് ലക്ഷത്തി എഴുപത്തി നാലായിരത്തി ഒരുനൂറ്റി എഴുപത്തിയഞ്ച് (5,74,175) പേരാണ് പുതിയ വോട്ടർമാർ.   ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തവർക്ക് തെരഞ്ഞെടുപ്പിന് മുമ്പ്  വരെ അവസരം ഉണ്ട്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി…

Read More