കെ.സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ല; എൽ ഡി എഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവർത്തിക്കുമെന്ന് എം വി ഗോവിന്ദൻ

യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിനാൽ  കോൺഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യം ഉണ്ടാകില്ല. കഴിഞ്ഞ തവണത്തെ കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. എൽ ഡി എഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവർത്തിക്കും. കോൺഗ്രസിന്റെയും ബിജെപിയുടെയും മുഖ്യശത്രു ഇടതുപക്ഷമാണ്. ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണകൾ ഉണ്ടാകുന്നത് പല ഘട്ടത്തിലും കാണാറുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. 

Read More

സുരേഷ് ഗോപിക്ക് വിജയം സുനിശ്ചിതം; ജീവിതത്തിൽ വാക്ക് പാലിക്കുന്ന വ്യക്തി: ഷമ്മി തിലകൻ

ലോക്‌സഭാ ഇലക്ഷന്റെ ചൂടിലേക്ക് മാറിയിരിക്കുകയാണ് കേരളം. തൃശൂരിൽ വിജയം നേടുമെന്ന ശുഭ പ്രതീക്ഷയിലാണ് നടൻ സുരേഷ് ഗോപി. ഇത്തവണ സുരേഷ് ഗോപിയ്ക്ക് വിജയം സുനിശ്ചിതമെന്നു നടൻ ഷമ്മി തിലകൻ.  ‘ജീവിതത്തിൽ വാക്ക് പാലിക്കുന്ന വ്യക്തിയാണ് സൂപ്പർസ്റ്റാർ. അപൂർവ്വം സൂപ്പർ സ്റ്റാറുകളേ നമ്മൾക്കുള്ളു. സുരേഷ് ഗോപി അത്തരമൊരു മനുഷ്യനാണ്. നല്ല കാര്യങ്ങൾ ചെയ്യാൻ ഉത്സാഹിക്കുന്ന മനുഷ്യൻ. അദ്ദേഹം ഈ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടുക തന്നെ ചെയ്യും.. സുരേഷ് ഗോപിയെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം.’- എന്ന് ഷമ്മി തിലകൻ…

Read More

കുവൈത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; മത്സര രംഗത്ത് 70 സ്ഥാനാർത്ഥികൾ

ഏ​പ്രി​ൽ നാ​ലി​ന് ന​ട​ക്കു​ന്ന ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്ത്. ചൊ​വ്വാ​ഴ്ച 28സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി. ഇ​തോ​ടെ മൊ​ത്തം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ര​ണ്ട് വ​നി​ത​ക​ള​ട​ക്കം 70 ആ​യി. ആ​ദ്യ ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച 42 പേ​ർ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. ഒ​ന്നാം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ഏ​ഴു പേ​ർ, ര​ണ്ടാം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് അ​ഞ്ചു പേ​ർ, മൂ​ന്നാം മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട്, നാ​ലാം മ​ണ്ഡ​ല​ത്തി​ൽ ആ​റ്, അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ത്രി​ക ന​ൽ​കി​യ​വ​രു​ടെ എ​ണ്ണം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ല​ക്ട​റ​ൽ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാ‌ർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. 160 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്നലെ രാത്രി ദില്ലിയിൽ ചേർന്നിരുന്നു. പുലർച്ചെ വരെ നീണ്ട യോ​ഗത്തിൽ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിം​ഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ പങ്കെടുത്തിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോ​ഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. കെ സുരേന്ദ്രൻ,…

Read More

കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി പട്ടികയായി; 15 സീറ്റുകളില്‍ സിറ്റിങ് എംപിമാർ

സംസ്ഥാനത്തെ 15 സീറ്റുകളില്‍ സിറ്റിങ് എംപിമാരെ മാത്രം ഉള്‍പ്പെടുത്തി, കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ പട്ടിക. ആലപ്പുഴ സീറ്റില്‍ ആരെന്ന കാര്യം പിന്നീട് തീരുമാനിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മല്‍സരിക്കട്ടെയെന്നാണ് തീരുമാനം. പരാതികളും ജയസാധ്യതകളും പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാവും അന്തിമ തീരുമാനം എടുക്കുക. ആലപ്പുഴ ഒഴിച്ചിട്ട്, രാഹുല്‍ ഗാന്ധിയെയും കെ സുധാകരനെയും ഉള്‍ക്കൊണ്ട് 15 സിറ്റിങ് സീറ്റിലും മറുപേരുകളില്ലാതെ സ്ക്രീനിങ് കമ്മിറ്റി.  ഹൈക്കമാന്‍റ് നിര്‍ദേശങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ച് കേന്ദ്ര തിര‍ഞ്ഞെടുപ്പ് സമിതി അന്തിമ…

Read More

വടകര ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി

വടകര ലോക്സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി. ടി പി കേസ് വിധി തെരഞ്ഞെടുപ്പ് ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. 2014ൽ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ സെഷൻസ് കോടതി വിധിയെങ്കിൽ മേൽക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല. വടകര ലോക്സഭാ മണ്ഡലത്തിൽ ടിപി കൊലയ്ക്ക് ശേഷം ഒരിക്കൽ പോലും സിപിഎമ്മിന് ജയിച്ച് കയറാനായിട്ടില്ലെന്നും ഇത്തവണയും തെരഞ്ഞടുപ്പ് കാലത്തെ വിധി സിപിഎമ്മിന്…

Read More

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വാര്‍ത്താസമ്മേളനത്തിലൂടെ മാത്രം: കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ വ്യാജമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രില്‍ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ രംഗത്തെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മിഷൻ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സ് പ്ലാറ്റ് ഫോമില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും കമ്മിഷൻ എക്സില്‍…

Read More

ബിജെപിയുടെ പ്രാഥമിക പട്ടികയിൽ പ്രമുഖര്‍; തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും പട്ടികയിൽ

ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും പട്ടികയിലുണ്ട്. പത്തനംതിട്ടയിൽ പിസി ജോർജ്ജും മകൻ ഷോൺ ജോർജ്ജും പരിഗണനയിലാണ്. എറണാകുളത്ത് അനിൽ ആൻറണിക്കൊപ്പം കിറ്റെക്സ് എംഡി സാബു ജേക്കബിനെയും പരിഗണിക്കുന്നു. പ്രധാനമന്ത്രിയുടെയും നിർമ്മലാ സീതാരാമൻറെയും വരെ പേരുകൾ പറഞ്ഞുകേട്ടിരുന്ന മണ്ഡലമായിരുന്നു തിരുവനന്തപുരം. കഴിഞ്ഞ തവണ രണ്ടാമത് എത്തിയ പാർട്ടി ഏറ്റവും പ്രധാന്യം നൽകുന്ന തലസ്ഥാന നഗരത്തിന്റെ പട്ടികയിൽ ഇപ്പോൾ മുൻപന്തിയിൽ കേന്ദ്രമന്ത്രി…

Read More

‘കോൺഗ്രസ് ജയിക്കുന്നത് ലീഗിന്റെ പിന്തുണയിലാണ്, ആ പരിഗണനയെങ്കിലും കൊടുക്കണ്ടേ’; ഇ.പി. ജയരാജൻ

കോൺഗ്രസ് ലീഗിനെ അങ്ങേയറ്റം അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. ഏറെക്കാലമായി ഇതു തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്നാം സീറ്റ് എന്ന ലീഗിന്റെ ആവശ്യത്തെ ചൂണ്ടിക്കാട്ടിയാണ് ഇ.പിയുടെ വിമർശനം. തദ്ദേശതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അഞ്ചിടങ്ങളിൽ ജയിച്ചു. എന്നാൽ, കോൺഗ്രസ് ദയനീയമായി തോറ്റു. മുസ്ലിം ലീഗ് ഇല്ലെങ്കിൽ ഏതെങ്കിലും ഒരു സീറ്റിൽ കോൺഗ്രസ് ജയിക്കുമോ? ലീഗിന്റെ പിന്തുണയിലാണ് ജയിച്ചുവരുന്നത്. ആ പരിഗണനയെങ്കിലും ലീഗിന് കൊടുക്കണ്ടേ, ഇ.പി. ചോദിച്ചു. അവഗണന, പരിഹാസം, അങ്ങേയറ്റത്തെ ഇടിച്ചുതാഴ്ത്തൽ…

Read More

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് വേണ്ട ; നിര്‍ദേശങ്ങള്‍ പുറത്തിറക്കി ശുചിത്വ മിഷന്‍

പ്ലാസ്റ്റിക് പൂര്‍ണ്ണമായും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒഴിവാക്കണമെന്ന് ശുചിത്വ മിഷന്‍. ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവക്ക് പുനരുപയോഗിക്കാന്‍ കഴിയാത്ത പിവിസി ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കരുത്. സര്‍ക്കാര്‍ നിര്‍ദേശിച്ച 100 ശതമാനം പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവ ഉപയോഗിക്കാം. പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലീനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പറും പോസ്റ്ററുകളിലും ബാനറുകളിലും പതിക്കണം. സര്‍ക്കാര്‍ നിര്‍ദേശിച്ച കോട്ടണ്‍, പോളി…

Read More