
‘ഇത് നമുക്കെതിരായിട്ടുള്ള ജനവിധിയാണ്, ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്’; ശ്രീനിവാസൻ
സുരേഷ് ഗോപിയെ വ്യക്തിപരമായി തനിക്ക് വലിയ ഇഷ്ടമാണെന്ന് നടൻ ശ്രീനിവാസൻ. അദ്ദേഹത്തിന്റെ പാർട്ടിയോട് എനിക്ക് താത്പര്യമില്ലെങ്കിലും അദ്ദേഹത്തോട് എനിക്ക് താത്പര്യമുണ്ടെന്ന് ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത് പിണറായി സർക്കാരിനോ അതോ കേന്ദ്ര സർക്കാരിനോ, ആർക്കെതിരെയുള്ള ജനവിധിയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ‘ഇത് നമുക്കെതിരായിട്ടുള്ള ജനവിധിയാണ്. ഏത് പാർട്ടി ജയിച്ചാലും നമുക്കെതിരായിരിക്കും. ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടം പോലെ പഴുതുകളുണ്ട്. അതാണ് എനിക്ക് താത്പര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ഒരു മോഡൽ ആദ്യമുണ്ടായത്…