
ആറ്റിങ്ങലിൽ പോരാട്ടം കടുക്കുന്നു; എൽഡിഎഫ് മുന്നിൽ, അടൂർ പ്രകാശ് തൊട്ടുപിന്നാലെ
ലോക്സഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് ആണ് മുന്നിൽ. 300+ വോട്ടിന്റെ ലീഡാണ് വി ജോയ്ക്കുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തൊട്ടുപിന്നാലെ തന്നെയുണ്ട്. എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ മൂന്നാമതാണ്. 2019ലും അടൂർ പ്രകാശാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്.തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് ആറ്റിങ്ങൽ ലോക്സഭ മണ്ഡലം. 2009ലും 2014ലും സിപിഎമ്മിലെ ഡോ എ സമ്പത്താണ്…