സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കോൺ​ഗ്രസ് നേതാക്കാളായ സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയെന്ന് മോദി പറഞ്ഞു. മണ്ഡലത്തിൽ ദീർഘനാളായി പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകനെ കണ്ടെത്താൻ അവർക്കായില്ലേയെന്നും ജംഷഡ്പൂരിലെ റാലിയിൽ സംസാരിക്കവെ മോദി കുറ്റപ്പെടുത്തി. കോവിഡിനു ശേഷം ഒരിക്കൽപോലും സോണിയ റായ്ബറേലി സന്ദർശിച്ചിട്ടില്ലെന്നു പറഞ്ഞ മോദി ഇപ്പോൾ അവർ സ്വന്തം മകനുവേണ്ടി വോട്ട് ചോദിക്കുകയാണെന്നും അവരുടെ കുടുംബസ്വത്തായിട്ടാണ് റായ്ബറേലിയെ അവർ കരുതുന്നതെന്നും പറഞ്ഞു. കോൺ​ഗ്രസിന്റെ രാജകുമാരൻ റായ്ബറേലിയിൽ…

Read More

ബിജെപി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇന്ത്യാ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ ; കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തം

മുതിർന്ന ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു. കോൺഗ്രസിൽ ചേരുന്നുവെന്ന ഊഹാപോഹങ്ങൾക്കിടെയാണ് ആശിഷ് സിൻഹ ജാർഖണ്ഡിലെ ഹസാരിബാഗിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രത്യക്ഷപ്പെട്ട് സ്ഥാനാർഥിക്ക് പിന്തുണ നൽകിയത്. മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ ചെറുമകൻ കൂടിയായ ആശിഷ് കോൺഗ്രസ് സ്ഥാനാർഥി ജെ.പി പട്ടേലിന് പിന്തുണ അറിയിച്ചു. പാർട്ടി നേതാക്കൾ അദ്ദേഹത്തെ ഷാൾ നൽകി സ്വീകരിച്ചു.ആശിഷ് കോൺഗ്രസിൽ ചേരുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് അദ്ദേഹമോ സംസ്ഥാന…

Read More

തെരഞ്ഞെടുപ്പ് റാലിക്കിടയിലെ രാമക്ഷേത്ര നിർമാണ പരാമർശം ; നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

രാമക്ഷേത്ര നിര്‍മാണത്തെപ്പറ്റി പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തില്‍ മാതൃക പെരുമാറ്റ ചട്ടലംഘനം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും വിട്ടുനിന്നത് രാമനെ അപമാനിക്കലാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. മോദിയുടെ പ്രസംഗം മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ വളർത്തിയിട്ടില്ലെന്നും സാധാരണ പരാമർശത്തിന്റെ പേരിൽ നടപടി സാധ്യമല്ലെന്നും കമ്മീഷന്‍ വിലയിരുത്തി. താലിബാൻ അഫ്ഗാനിൽ ഭരണം ഏറ്റെടുത്തതിന് ശേഷം അവിടെ നിന്നും സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക്…

Read More

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

 തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. മഹായുതി സഖ്യത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ പട്ടേലിന് വേണ്ടി പ്രചാരണം നടത്താനാണ് ഗഡ്കരി യവത്മാലിയിൽ എത്തിയത്. ശിവസേന ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർഥിയാണ് രാജശ്രീ പട്ടേൽ. Nitin Gadkari’s health took a hit during the election campaign in Yavatmal, Maharashtra, due to excessive heat….

Read More