മഹാരാഷ്ട്ര ഹരിയാന തെരഞ്ഞെടുപ്പ് തോൽവി ; സമ്പൂർണ പുന:സംഘടനയ്ക്കൊരുങ്ങി കോൺഗ്രസ്

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ പുനസംഘടനക്ക് കോണ്‍ഗ്രസ്. തോല്‍വി പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടികള്‍ തുടങ്ങുമെന്ന് ഡൽഹിയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തമാണ് ഉള്ളതെന്നും പാര്‍ട്ടിയുടെ ഉണര്‍വിനായി കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും പ്രവര്‍ത്തക സമിതിയില്‍ നടത്തിയ ആമുഖ പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും വ്യക്തമാക്കി. 

Read More