
കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; മഹാരാഷ്ട്ര, ഝാർഖണ്ഡ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകും
കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡൽഹിയിൽ യോഗം ചേരും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് യോഗം അന്തിമ അംഗീകാരം നൽകും. മഹാരാഷ്ട്രയിലെ 228 മണ്ഡലങ്ങളിലേക്ക് നവംബർ 23-ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും സ്ഥാനാർത്ഥി പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്കായി എഐസിസി ആസ്ഥാനത്ത് ഞായറാഴ്ച യോഗം ചേർന്നിരുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ധാരണയായ സ്ഥാനാർത്ഥി പട്ടിക…