‘കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ല’ ; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന വിഷയത്തിൽ വിശദീകരണവുമായി തോമസ് ഐസക്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിൽ പ്രതികരണവുമായി പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽദാന പദ്ധതിയെ താറടിക്കാനാണ് യു.ഡി.എഫ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കുടുംബശ്രീയുമായി പണ്ടുമുതലേ അടുപ്പമുള്ളതാണ്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ല. അവരുടെ പരിപാടി നടക്കുന്നുണ്ടെങ്കിൽ അവിടെ കയറി വോട്ട് ചോദിക്കും. ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുള്ള പരിപാടിയാണ് തൊഴിൽദാന പദ്ധതി. അതിനെ താറടിക്കാനാണ് യു.ഡി.എഫ് ശ്രമം. ജനകീയ പരിപാടികൾ യു.ഡി.എഫിനെ അലട്ടുന്നു. വിശദീകരണ നോട്ടിസിൽ കലക്ടർക്കു മറുപടി നൽകുമെന്നും…

Read More

ഭരിക്കുന്ന വകുപ്പിന്റെ വെബ്സൈറ്റിൽ മന്ത്രിയുടെ ചിത്രം; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന് ആരോപണം

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും സ്ഥാനാര്‍ത്ഥിയായ മന്ത്രിയുടെ ചിത്രം വെബ്സൈറ്റിൽ നിന്ന് നീക്കിയില്ല. പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിലാണ് മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രം ഇപ്പോഴുമുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂര്‍ മണ്ഡലത്തിൽ മന്ത്രി കെ രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. മന്ത്രി മണ്ഡലത്തിൽ പ്രചാരണ തിരക്കിലുമാണ്. അതിനിടെയാണ് വെബ്സൈറ്റിൽ ഇപ്പോഴും ചിത്രമുണ്ടെന്ന വിവരം പുറത്തുവരുന്നത്. പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ മത്സരിക്കുന്ന ജനപ്രതിനിധികളുടെ…

Read More