തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീം കോടതിയിൽ

കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് നല്‍കിയ ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ പി വി ദിനേശനാണ് സ്വരാജിനായി അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ശരി​വെച്ച ഹൈക്കോടതി വിധി വിചിത്രമെന്നാണ് എം. സ്വരാജ് പ്രതികരിച്ചത്. വിധി ചോദ്യം ചെ​യ്യപ്പെടേണ്ടതാണെന്നും ഹൈകോടതിയിൽ തെളിവിനായി കൃത്യമായ രേഖകൾ സമർപ്പിച്ചിരുന്നു വെന്നും അദ്ദേഹം പറയുകയുണ്ടായി. ജനാധിപത്യം അട്ടിമറിക്കപ്പെടാൻ ഇത്തരം വിധികൾ ഇടയാക്കുമെന്നും…

Read More