നിർണായക നീക്കവുമായി ഇ.പി ജയരാജൻ ; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇ.പി നാളെ പാലക്കാട് എത്തും

ആത്മകഥാ വിവാദം കത്തിനിൽക്കെ ഇപി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഐഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇപി സംസാരിക്കും. സിപിഐഎം നിർദ്ദേശപ്രകാരമാണ് ഇപി എത്തുന്നത്. ആത്മകഥ തൻ്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎമ്മിൻ്റെ നി‍ര്‍ണായക നീക്കം. 

Read More

ആരാധനാലയങ്ങളും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചു ; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാട്ടിയാണ് പരാതി. എല്‍ഡിഎഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്‍റെ വീഡിയോ പ്രചരിപ്പിച്ചു. ആരാധനാലത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യാര്‍ത്ഥിച്ചെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും ചൂണ്ടിക്കാടിയാണ് പരാതി. കഴിഞ്ഞ 10 നാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ദേവാലയത്തിലെത്തി വോട്ട് തേടിയത്. 

Read More

പ്രിയങ്ക ഗാന്ധി നാളെ വീണ്ടും വയനാട്ടിലെത്തും; അഞ്ചു ദിവസം പ്രചാരണം

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ വീണ്ടുമെത്തും. അഞ്ച് ദിവസം മണ്ഡലത്തിലുണ്ടാകും. രാഹുൽ ഗാന്ധി എംപിയും പ്രിയങ്കയ്ക്കായി പ്രചാരണം നടത്തും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഏറനാട് മണ്ഡലത്തിലാണ് ഇന്ന് വോട്ടർമാരെ കാണാനിറങ്ങുന്നത്. നാളെ മുതൽ വാഹനത്തിലുള്ള പര്യടനം തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് കൽപറ്റയിലും മുക്കത്തും ഏറനാട്ടും പ്രചാരണത്തിനെത്തും.

Read More

പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും; രണ്ടുദിവസത്തെ പ്രചാരണം

വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക രണ്ടു ദിവസം മണ്ഡലത്തിലുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളിൽ സംസാരിക്കും. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴ, ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മൽ മൂന്നരയ്ക്ക് വണ്ടൂർ നിയോജകമണ്ഡലത്തിലെ മമ്പാട്, വൈകിട്ട് അഞ്ചു മണിക്ക് നിലമ്പൂർ നിയോജകമണ്ഡലത്തിലെ ചുങ്കത്തറ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ ; ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ 1ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണം ശക്തമാക്കി മുന്നണികൾ. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിലും ബംഗാളിലും രാഹുൽ ഗാന്ധി ഉത്തർപ്രദേശിലും പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. ഇൻഡ്യ സഖ്യം നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അന്തിമഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഉത്തർ പ്രദേശിലെ വാരണാസി, നടി കങ്കണ…

Read More

മനേക ഗാന്ധിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി വരുൺ ഗാന്ധി

അമ്മയും ബി.ജെ.പി സ്ഥാനാർഥിയുമായ മനേക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി പിലിബിത്തിലെ എം.പി വരുൺ ഗാന്ധി. തെരഞ്ഞെടുപ്പ് പൊതുയോഗത്ത് മാതാവിന് ജനങ്ങളുമായുള്ള ബന്ധത്തെ കുറിച്ചാണ് വരുൺ ഗാന്ധി സംസാരിച്ചത്. രാജ്യത്ത് എല്ലായിടത്തും തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഒരിടത്ത് മാത്രമാണ് ആളുകൾ എം.പിയെ അമ്മയെന്ന് വിളിക്കുന്നത്. അത് ഇവിടെ മാത്രമാണെന്ന് വരുൺ ഗാന്ധി പറഞ്ഞു. വരുൺ ഗാന്ധി 20ഓളം യോഗങ്ങളിൽ പ​ങ്കെടുക്കുമെന്നും അത് തന്റെ പ്രചാരണത്തിന് ഗുണകരമാവുമെന്നും മനേക ഗാന്ധി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഇതാദ്യമായാണ് വരുൺഗാന്ധി ഇത്തരത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ…

Read More

തെരഞ്ഞെടുപ്പ് പ്രചാരണം; സുധാകരന്റെ നേതൃത്വത്തിൽ കേരള സംഘം ഡൽഹിയിലേക്ക്

സംസ്ഥാനത്ത് നിന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിൽ 46 അംഗ കോൺഗ്രസ് നേതാക്കളുടെ സംഘം ഡൽഹിയിലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ. കെപിസിസി ഭാരവാഹികൾ, പോഷക സംഘടനകളായ യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം മേയ് 17നും 18നുമായി ഡൽഹിയിലെത്തും. ഏഴ് ലോക്സഭ മണ്ഡലങ്ങളാണ് ഡൽഹിയിൽ. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആംആദ്മി പാർട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നു. മലയാളികൾ ധാരാളമുള്ള സ്ഥലമാണ്…

Read More

തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണം ; പ്രവർത്തകരോട് ആഹ്വാനം ചെയ്ത് സിപിഐഎം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ്‌ പ്രചരണാർഥം സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്‌തു. പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കും. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും നിരവധി ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും ഹോർഡിങുകളും എൽഡിഎഫ്‌ പ്രവർത്തകർ സ്ഥാപിച്ചിട്ടുണ്ട്‌. വോട്ടെടുപ്പ്‌ പൂർത്തിയായ സാഹചര്യത്തിൽ ഇവ നീക്കം ചെയ്യണം. പാർട്ടി നേതാക്കളും പ്രവർത്തകരും പ്രചരണ സാമഗ്രികൾ നീക്കം ചെയ്യാൻ നേതൃത്വം നൽകി രംഗത്ത്‌ വരണമെന്നും…

Read More

‘മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നായി, ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നു’; പി ചിദംബരം

ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് പി ചിദംബരം. മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണം. ഇന്നലെ മുതല്‍ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്നും പി ചിദംബരം പറഞ്ഞു. ഏപ്രില്‍ 19 മുതൽ ബിജെപി ക്യാംപില്‍ മാറ്റമാണ് കാണുന്നതെന്നും പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും ചിദംബരം പരിഹസിച്ചു. അതേസമയം, നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും. തുടർഘട്ടങ്ങളിലെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആട്സ് ആൻഡ് സയൻസ് കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിൽ റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുൽ പങ്കെടുക്കും.

Read More