രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ: കെപി ഉദയഭാനു അടക്കം 6 പേരെ ഒഴിവാക്കി

പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. 25 വർഷം കേരള നിയമസഭാ എംഎൽഎ ആയിരുന്ന അദ്ദേഹം നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗവുമാണ്.  ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി ആന്റണിയെ…

Read More

‘ഓർത്തെടുക്കുമ്പോൾ അനേകം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്; കണ്ണൂരിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണം’; പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് അഭിനന്ദനങ്ങളുമായി പി.പി ദിവ്യ

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്  പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട  രത്നകുമാരിക്ക്  അഭിനന്ദനങ്ങളുമായി പി.പി ദിവ്യ രംഗത്ത്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ,ജീവനക്കാരുടെയും, നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ  വിജയം. കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ  നാല് വർഷം കൊണ്ട്  നേടിയ നേട്ടങ്ങൾ നിരവധിയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം, സ്വരാജ് ട്രോഫി ഉൾപ്പെടെ4 സംസ്ഥാന അവാർഡുകൾ. 1500 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാർഡ്…

Read More

ശ്രീലങ്കയിൽ ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലേയ്ക്ക്; അഭിനന്ദനവുമായി മോദിയുടെ സന്ദേശം

ശ്രീലങ്കയിൽ ചരിത്രം കുറിച്ചാണ് ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലെത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ….

Read More

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി

കേരളത്തിൽ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട 3 അം​ഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്. ജോസ് കെ മാണി ഒഴികെയുള്ള രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്. മുസ്ലീം ലീ​ഗിന്റെ രാജ്യസഭാ അം​ഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തിയിരിക്കുന്നത്. സിപിഐ പ്രതിനിധിയാണ് പിപി സുനീർ. അതേസമയം ജോസ് കെ മാണി ഇത് രണ്ടാം തവണയാണ്…

Read More

‘മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ചിക്കനും ആട്ടിറച്ചിയും ബീഫുമൊന്നും കഴിക്കാനാവില്ല’; ഡിഎംകെ പ്രചാരണം വിവാദത്തിൽ

വീണ്ടും അധികാരത്തിൽ നരേന്ദ്ര മോദി വന്നാൽ ചില ഭക്ഷണങ്ങള്‍ നിരോധിക്കുമെന്ന പ്രചാരണവുമായി ഡിഎംകെ. മോദിയെ വീണ്ടും തെരഞ്ഞെടുത്താൽ നിങ്ങൾക്ക് ചോറും തൈരും സാമ്പാറും മാത്രമേ കഴിക്കാൻ കഴിയൂ. ചിക്കനും ആട്ടിറച്ചിയും ബീഫുമൊന്നും കഴിക്കാനാവില്ലെന്ന ഡിഎംകെ നേതാവിന്‍റെ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചെന്നൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു ഡിഎംകെ നേതാവിന്‍റെ പരാമർശം. പ്രസംഗത്തിനെതിരെ ബിജെപി രംഗത്തെത്തി. തമിഴ്നാട്ടിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. 39 ലോക്സഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് അന്ന് നടക്കും. ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ്…

Read More

പാക്കിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് തിരിച്ചടി

പാകിസ്താന്റെ 24-ാമത്തെ പ്രധാനമന്ത്രിയായി പി.എം.എൽ.-എൻ അധ്യക്ഷൻ ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഷഹബാസ് പാക് പ്രധാനമന്ത്രിയാകുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ 201 വോട്ടുകളാണ് ഷഹബാസിന് ലഭിച്ചത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐ. പിന്തുണയ്ക്കുന്ന സുന്നി ഇതിഹാദ് കൗൺസിൽ സ്ഥാനാർഥി ഒമർ അയൂബ് ഖാനായിരുന്നു എതിരാളി. 92 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പി.പി.പി.യുടേതടക്കം ആറോളം കക്ഷികളുടെ പിന്തുണ ഷഹബാസിനുണ്ടായിരുന്നു. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ…

Read More