എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യത്തിൽ പരാതിക്കാരി അപ്പീൽ നൽകും

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ പരാതിക്കാരി അപ്പീൽ നൽകും. ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഉടൻ അപ്പീൽ നൽകുക. എം.എൽ.എ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് പരാതിക്കാരിയുടെ വാദം. എം.എൽ.എയ്‌ക്കെതിരെ കൂടുതൽ തെളിവുകളും പരാതിക്കാരി പുറത്തുവിട്ടേക്കും. തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞാണ് എം.എൽ.എ മുൻകൂർ ജാമ്യം നേടിയെടുത്തതെന്നാണ് പരാതിക്കാരി പറയുന്നത്. അതുകൊണ്ടു തന്നെ സർക്കാർ അപ്പീൽ നൽകിയാലും ഇല്ലെങ്കിലും വ്യക്തിപരമായി മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് പരാതിക്കാരിയുടെ തീരുമാനം.

Read More