ബഹുനില ഫ്ലാറ്റിൽ നിന്ന് വീണ് വയോധിക മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊച്ചി ആലുവയിലെ ബഹുനില ഫ്ലാറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ബീവറേജ് ഷോപ്പിന് സമീപമുള്ള ഫ്ളാറ്റിൽ താമസിക്കുന്ന ശാന്തമണിയമ്മയെന്ന 71 കാരിയാണ് മരിച്ചത്. 11ആം നിലയിലെ താമസക്കാരിയായിരുന്നു. ഇന്ന് പുലർച്ചെയാണ് ശാന്തമണിയമ്മയെ ഫ്ലാറ്റിൻ്റെ പാർക്കിങ് ഏരിയയ്ക്ക് സമീപം വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയം. ഏറെ കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. 11ആം നിലയിലെ ഫ്ലാറ്റിൽ ആഭരണങ്ങൾ അഴിച്ചുവെച്ചതായി കണ്ടെത്തി. അങ്കമാലിയിലെ സ്കൂളിൽ അധ്യാപികയായ മകൾക്കൊപ്പമായിരുന്നു ശാന്തമണിയമ്മ താമസിച്ചിരുന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ…

Read More

വയോധികയുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞ് ഫോൺ കവർന്നു ; രണ്ട് പേർ പിടിയിൽ

കോഴിക്കോട് എലത്തൂരില്‍ വയോധികയുടെ വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ആം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എടക്കാട് മാക്കഞ്ചേരി പറമ്പിലെ വീട്ടില്‍ രാവിലെ ആറോടെ ഇരുവരും അതിക്രമിച്ച് കയറിയപ്പോള്‍ വയോധിക തടഞ്ഞു. എന്നാല്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു….

Read More

ഇടുക്കിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചു ; പ്രതി പിടിയിൽ

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. കോലാനി പഞ്ചവടിപ്പാലം ചേലയ്ക്കല്‍ ശിവന്‍ (59) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ശിവൻ. കഴിഞ്ഞ ബുധനാഴ്ച പകലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 79 വയസുകാരിയുടെ വീട്ടില്‍ ബള്‍ബ് മാറ്റിയിടാന്‍ സഹായിക്കാനെന്ന വ്യാജേന എത്തിയ ശേഷം അവരെ കടന്നുപിടിക്കുകയായിരുന്നു. വയോധികയുടെ പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച വീട്ടില്‍ നിന്നും പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

വയോധികയെ തൃശൂർ അതിരപ്പിള്ളി കാടിനുള്ളിൽ കാണാതായി ; ഡ്രോൺ ഉപയോഗിച്ച് വീണ്ടും തെരച്ചിൽ ആരംഭിച്ചു

അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വയോധികയെ കാട്ടിനുള്ളിൽ കാണാതായത്. എന്നാൽ വയോധികയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രിയും രണ്ട് പകലും പിന്നിടുമ്പോഴും 75കാരിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു വാച്ച് മരം ആദിവാസി കോളനിയിലെ അമ്മിണി. തിങ്കളാഴ്ച്ച വൈകുന്നേരമാണ് അമ്മിണി വിറക് ശേഖരിയ്ക്കാനായി കാട്ടിലേക്ക് പോയത്. പിന്നീട് കാണാതായ അമ്മിണിക്കു വേണ്ടി അന്ന് വൈകുന്നേരം മുതൽ തന്നെ തെരച്ചിൽ തുടങ്ങിയിരുന്നു. രാത്രിയോടെ നിർത്തി…

Read More

തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസ്; യുവാവിന്റെ മൊഴി പരപ്‌സപര വിരുദ്ധം

case where an elderly woman was given an injectionപത്തനംതിട്ട റാന്നിയിൽ കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസിൽ പിടിയിലായ യുവാവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. എന്തിനാണ് വീട്ടിൽ കയറി കുത്തി വെയ്പ്പ് നൽകിയത് എന്ന് വലഞ്ചുഴി സ്വദേശി ആകാശ് ഇതുവരെ പൊലീസിനോട് വ്യക്തമാക്കിയിട്ടില്ല. വലിയകലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് പ്രതി കുത്തിവെപ്പ് നൽകിയത്. പരസ്പര വിരുദ്ധമായ മൊഴികളാണ് യുവാവ് നൽകുന്നതെന്ന് പൊലീസ് പറയുന്നു. കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് ആണെന്ന്…

Read More