
സ്വകാര്യ ബസിൽ മൂന്നു രൂപയെ ചൊല്ലി തർക്കം; വയോധികനെ ചവിട്ടി താഴെയിട്ടതായി പരാതി
ഇരിങ്ങാലക്കുട കരുവന്നൂർ പുത്തൻതോട് വച്ച് സ്വകാര്യ ബസിൽനിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. തൃശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത എന്ന ബസിൽ വച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. എട്ടുമന സ്വദേശിയായ പവിത്രൻ എന്ന (68) വയോധികനാണ് പരിക്കേറ്റത്. ബസിലെ യാത്രാ നിരക്ക് ചില്ലറ നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് യാത്രികരും നാട്ടുകാരും പറയുന്നു. മൂന്നു രൂപയെ ചൊല്ലുള്ള തർക്കമാണ് സംഭവത്തിന് കാരണം. യാത്രക്കാരന്റെ പ്രായം പോലും നോക്കാതെയാണ് കണ്ടക്ടർ അതിക്രൂരമായി പെരുമാറിയത്. പുത്തൻതോട് ബസ്…