
മഹാരാഷ്ട്ര സർക്കാറിന്റെ പരസ്യപോസ്റ്ററിൽ കാണാതായ വയോധികൻ; പ്രതീക്ഷയോടെ കുടുംബം
മൂന്ന് വർഷം മുമ്പ് കാണാതായ വയോധികൻ മഹാരാഷ്ട്ര സർക്കാറിൻറെ പരസ്യപോസ്റ്ററിൽ. 2021 ഡിസംബറിൽ പൂനെയിലെ ഷിരൂരിൽ നിന്നാണ് 63-കാരനായ ജ്ഞാനേശ്വർ വിഷ്ണു താംബെയെ കാണാതായത്. കുടുംബം പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. അതിനിടയിലാണ് കുടുംബത്തിന്റെ പ്രതീക്ഷകൾ വീണ്ടുമുയർന്നത്. രണ്ടുദിവസം മുമ്പ് ഭരണകക്ഷിയായ ശിവസേനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് അതിന് കാരണം. കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്രയിൽ ”മുഖ്യമന്ത്രി തീർഥ ദർശൻ യോജന” പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ മതകേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിനായി മുതിർന്ന പൗരന്മാർക്ക് 30,000…