വീട്ടിലേക്കു വന്നാൽ താറാവ് കറി വെച്ചു തരാമെന്ന് ആരാധികയായ അമ്മ; ചേർത്തു പിടിച്ച് ഒപ്പംനടത്തി മോഹൻലാൽ

ആരാധികയായ ഒരമ്മയെ ചേർത്തുപിടിച്ച് നടക്കുന്ന മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു രസകരമായ സംഭവം നടന്നത്. തന്റെ ഇഷ്ടതാരത്തെ കാണാനായി ചിത്രത്തിന്റെ സെറ്റിലെത്തിയതായിരുന്നു ഇവർ. എന്തായലും ആരാധികയ്ക്ക് നിരാശപ്പെടേണ്ടി വന്നില്ല. ഒരു കുടയ്ക്കുകീഴിൽ കുശലംപറഞ്ഞു മോ​ഹൻലാലിനൊപ്പം ചേർന്നുനടക്കാൻ അമ്മക്കായി. അതീവ ഹൃദ്യമാണ് ഇരുവരും ചേർന്നുള്ള സംഭാഷണം. വീട്ടിലേക്കു വന്നാൽ താറാവ് കറി ഉണ്ടാക്കിത്തരാമെന്നൊക്കെ അമ്മ പറയ്യുന്നുണ്ട്. അമ്മയെ, വീണ്ടും കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് മോഹൻലാൽ യാത്രയാക്കിയത്. ഷൂട്ടിങ് ഒന്ന് രണ്ട് ദിവസം…

Read More