രോഗിയായ സ്ത്രീയെ വഴിയില്‍ ഇറക്കിവിട്ട് ഓട്ടോറിക്ഷ ഡ്രൈവർ; ലൈസന്‍സ് ആറു മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍റ് ചെയ്തു

ഓട്ടോറിക്ഷയില്‍ നിന്ന് രോഗിയും വയോധികയുമായ സ്ത്രീയെ പാതി വഴിയില്‍ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. മലപ്പുറം പെരിന്തല്‍മണ്ണിയിലാണ് സംഭവം. യാത്രക്കിടെ പാതിവഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ സ്ത്രീയുടെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടു. ഡ്രൈവര്‍ പെരിന്തല‍മണ്ണ കക്കൂത്ത് സ്വദേശി രമേശനെതിരെ ആണ് നടപടി. രമേശന്‍റെ ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍റ് ചെയ്തു. ഇതിനുപുറമെ അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കണം. മൂവായിരം രൂപ പിഴ അടയ്കാനും നോട്ടീസ്…

Read More

പ്രായമായവരെ ആദരിക്കാൻ ചടങ്ങ് സംഘടിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ

പ്രായമായവരെ ആദരിക്കാനും തലമുറകൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനുമുള്ള ഹൃദ്യസ്പർശിയായ ഒരു ചടങ്ങ് കഴിഞ്ഞ ദിവസം ദുബായ് ഇമിഗ്രേഷൻ കീഴിൽ സംഘടിപ്പിക്കപ്പെട്ടു ‘നിങ്ങളുടെ സംതൃപ്തിയാണ് സ്വർഗം’ എന്ന പേരിൽ അൽ മംസാറിലുള്ള സീനിയേഴ്സ് ഹാപ്പിനസ് സെന്ററിലാണ് പരിപാടി നടന്നത്. സമൂഹത്തിലെ പ്രായമായവരുടെ അമൂല്യമായ സംഭാവനകളെ ആദരിക്കാനും അവർക്ക് സന്തോഷം പകരാനും വേണ്ടിയായിരുന്നു പരിപാടി. ദുബായ് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ അവരുടെ പങ്കാളികളും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആഘോഷവും സന്തോഷവും നിറഞ്ഞ പരിപാടിയിൽ, നമ്മുടെ സമൂഹത്തിലെ പ്രായമായവരോടുള്ള അന…

Read More

വയസുകാലത്തെ ചില ആഗ്രഹങ്ങൾ… ; ഇ​ന്ത്യ​ൻ പ​ല​ഹാ​ര​ങ്ങ​ൾ ആസ്വദിക്കുന്ന ജാ​പ്പ​നീ​സ് വൃ​ദ്ധ ​ദ​മ്പ​തി​ക​ൾ

പു​തി​യ രാ​ജ്യം സ​ന്ദ​ർ​ശി​ച്ചു സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ൾ, അ​തി​ഥി​യാ​യി താ​മ​സി​ച്ച രാ​ജ്യ​ത്തെ മ​നോ​ഹ​ര​മാ​യ​വ കൂ​ടെ കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രാ​യി ആ​രു​ണ്ട്? പ​ല​ർ​ക്കും അ​ക്കൂ​ട്ട​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി​രി​ക്കും ആ ​നാ​ട്ടി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ​ല​ഹാ​ര​ങ്ങ​ൾ. ഇ​ന്ത്യാ​സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ​നി​ന്നു​ള്ള ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ ത​ന്‍റെ മു​ത്ത​ശ്ശി​ക്കും മു​ത്ത​ച്ഛ​നും സ​മ്മാ​നി​ച്ച​ത് വ്യ​ത്യ​സ്ത​മാ​യ പ​ല​ഹാ​ര​ങ്ങ​ളാ​ണ്. ആ​ലു ഭു​ജി​യ സേ​വ്, ഖാ​ട്ടാ മീ​ഠ, മി​ഠാ​യി​ക​ൾ എ​ന്നി​വ​യാ​ണ് ത​ന്‍റെ മു​ത്ത​ശ്ശി​ക്കും മു​ത്ത​ച്ഛ​നും കോ​ക്കി ഷി​ഷി​ഡോ ന​ൽ​കി​യ​ത്. വൃ​ദ്ധ ​ദ​മ്പ​തി​ക​ൾ അ​തെ​ല്ലാം ക​ഴി​ക്കു​ന്ന വീ​ഡി​യോ ഷി​ഷി​ഡോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സ്നാ​ക്സ് ആ​സ്വ​ദി​ച്ചു​ക​ഴി​ക്കു​ന്ന…

Read More

പത്തനംതിട്ടയിൽ ദമ്പതികളുടെ ഫ്ലാറ്റില്‍ തീപിടിത്തം; മകൻ പൊലീസ് കസ്റ്റഡിയിൽ

പുത്തൻപീടികയിൽ ഫ്ലാറ്റിനുള്ളിൽ തീപിടിത്തം. വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. ഇവരുടെ മകൻ ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റിൽ തീയിട്ടതു ജുബിനാണെന്ന് പൊലീസ് പറ‍ഞ്ഞു. ഇയാൾ മദ്യലഹരിയിൽ തീയിട്ടിതാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.

Read More