എലത്തൂർ ഇന്ധന ചോർച്ച; സംഭവിച്ചത് ഗുരുതര വീഴ്ച: ഒഴിവായത് വൻ ദുരന്തമെന്ന് ജില്ലാ കള‌ക്ടർ

എലത്തൂർ ഇന്ധന ചോർച്ചയിൽ എച്ച് പി സി എല്ലിൻ്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ. ഒഴിവായത് വലിയ ദുരന്തമാണെന്നും എച്ച് പി സി എല്ലിലെ മെക്കാനിക്കൽ & ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപെട്ടതാണ് ചോർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡീസൽ ചോർച്ചയുടെ വ്യാപ്തി ചെറുതല്ല. ജലാശയങ്ങൾ മലിനമായിട്ടുണ്ട്. എല്ലാം ശുചീകരിക്കാൻ അതിവേഗ നടപടി സ്വീകരിക്കും. മുംബൈയിൽ നിന്ന് കെമിക്കൽ കൊണ്ടുവന്ന് ജലാശയം വൃത്തിയാക്കും. മണ്ണിൽ കലർന്നിടത്തും ഉടൻ വൃത്തിയാക്കും. ആദ്യ കടമ്പ മാലിന്യം മുക്തമാക്കുകയാണ്….

Read More

എലത്തൂർ ട്രെയിൻ തീവയ്പ്: ഷാരൂഖ് സെയ്ഫിയെ ഷൊർണൂരിലെത്തിച്ച് എൻഐഎ തെളിവെടുത്തു

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി സംഘം ഷൊർണൂരിൽ തെളിവെടുപ്പിനെത്തിച്ചു. പെട്രോൾ പമ്പിലും റെയിൽവെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തി. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. ഏഴു ദിവസത്തേക്കാണ് കൊച്ചിയിലെ എൻഐഎ കോടതി ഷാരൂഖ് സെയ്ഫിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് നാലാം ദിവസമാണ് ഷാരൂഖ് സെയ്ഫി കസ്റ്റിയിലുള്ളത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന്…

Read More

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എൻഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും.  കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എൻ ഐ എ പരിശോധിക്കുക. കേസ് ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ്…

Read More

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്; പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തി അന്വേഷണസംഘം

എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി അന്വേഷണസംഘം. സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്. എഡിജിപി എം ആര്‍ അജിത് കുമാറും ഐ ജി നീരജ് കുമാര്‍ ഗുപ്തയും പൊലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്. കേസില്‍ സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.  അതേസമയം, ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടായിരുന്നു…

Read More

‘ട്രെയിൻ തീവയ്പ്പിന് പിന്നിൽ ഒരാളാണോയെന്ന് ഉറപ്പിക്കാനായിട്ടില്ല ‘: ഡിജിപി

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. പ്രതി കുറ്റസമ്മതം നടത്തിയോയെന്നതും ഇപ്പോൾ പറയാനാവില്ല. കൃത്യത്തിന് പിന്നിൽ ഒരാൾ മാത്രമോ എന്നതും ഇനി ഉറപ്പിക്കണം എന്ന് ഡിജിപി ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.  കേസുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന സംഘം വിശദ വൈദ്യപരിശോധന നടത്തുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷാറുഖ് സെയ്ഫിയെ ചോദ്യം ചെയ്യുമെന്ന് അറിയിച്ച ഡിജിപി. പ്രതി കുറ്റസമ്മതം നടത്തിയോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. സംയുക്ത…

Read More

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ.ടി.എസ്

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ.ടി.എസ്. മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗവും കേന്ദ്ര ഇന്റലിജൻ ഏജൻസികളും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ രത്ന ഗിരിയിൽ നിന്ന് ചൊവ്വാഴ്ച പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചതെന്ന് എ.ടി.എസ്. പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. പ്രതിയുടെ പക്കൽ നിന്ന് പാൻ കാർഡ്, ആധാർ കാർഡ്, മോട്ടോറോള കമ്പനിയുടെ മൊബൈൽ ഫോൺ, എ.ടി.എം. തുടങ്ങിയവ പോലീസ്…

Read More

പ്രതിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കും; ചോദ്യം ചെയ്ത ശേഷം വിവരങ്ങൾ പുറത്തു വിടും; ഡിജിപി

എലത്തൂർ ട്രെയിൻ തീവെപ്പു കേസിലെ അക്രമി ഷാരൂഖ് സെയ്ഫിയുടെ അറസ്റ്റു സ്ഥിരീകരിച്ച് ഡി.ജി.പി അനിൽകാന്ത്. ഇയാളെ ഉടൻ കേരളത്തിലെത്തിക്കുമെന്നും ഇതിനായുള്ള നടപടികൾ മഹാരാഷ്ട്ര ഡി.ജി.പിയുമായി ചേർന്ന് കൈക്കൊണ്ടെന്നും ഡി.ജി.പി അറിയിച്ചു. ആക്രമണത്തിലേക്കു നയിച്ച കാരണങ്ങൾ പിടിയിലായ അക്രമിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമെ വ്യക്തമാകൂ എന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഒരു ആശുപത്രിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടാനാണ് ഇയാൾ…

Read More

എലത്തൂർ ട്രെയിൻ ആക്രമണം: പ്രതിക്കായി വ്യാപക തിരച്ചിൽ

എലത്തൂരിൽ ട്രെയിനിൽ തീയിട്ട പ്രതിക്കായി വ്യാപക തെരച്ചിൽ. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരുംയ നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. സംഭവം ആസൂത്രിതമെന്നും പോലീസിന് വിലയിരുത്തൽ ഉണ്ട്. ക്രമസമാധാന ചുമതലയുള്ള എ ഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപം…

Read More

ട്രെയിനില്‍ തീയിട്ട സംഭവം: പ്രതികളെപ്പറ്റി സൂചന ലഭിച്ചെന്ന്  ഡി.ജെ.പി

ട്രെയിനില്‍ തീക്കൊളുത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രം. അട്ടിമറി സാധ്യത അന്വേഷിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ റെയില്‍വേ മന്ത്രാലയം ഇതിനോടകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാധ്യമവാര്‍ത്തകളിലൂടെയും ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങളും മാത്രമാണ് നിലവില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ മുന്നിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് മന്ത്രാലയം തയ്യാറായിട്ടില്ല. എന്നാല്‍, സംഭവത്തില്‍ വിശദമായ അന്വേഷണം…

Read More