ഇലന്തൂർ നരബലി കേസ്; പ്രോസിക്യൂഷനെ നിയമിക്കാതെ സർക്കാർ

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന് ഇന്ന് ഒരു വർഷം. കേസിൽ 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും കേരളത്തെ നടുക്കിയ പ്രാകൃതമായ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാൻ ഇതുവരെ സർക്കാറിന് കഴിഞ്ഞിട്ടില്ല. വിചാരണ വൈകുന്നതിൽ കൊല്ലപ്പെട്ടവരുടെ കുടുംബവും നിരാശയിലാണ്. കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്‍റെ പരകോടിയിലായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്….

Read More

ഇരട്ട നരബലി കേസ്; പത്മയുടെ കൊലപാതകത്തിൽ മറ്റ് പ്രതികളില്ലെന്ന് കണ്ടെത്തൽ

ഇലന്തൂർ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് കണ്ടെത്തൽ. റോസിലി കേസിൽ ഉടൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഡിഎൻഎ പരിശോധന ഫലം വൈകുന്നതാണ് മൃതദേഹം വിട്ടുകൊടുക്കാൻ വൈകുന്നതിന് കാരണം. പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നു പ്രതികളും റിമാന്റിലാണുള്ളത്. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തു ജില്ലാ ജയിലിലേക്ക് അയച്ചത്. 12 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിൽ രണ്ടാഴ്ചയോളമായി ദയാബായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാതെ ദയാബായി. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്നാണ് സർക്കാരിന്റെ ഉറപ്പ് നൽകിയത്. എന്നാൽ മുഴുവൻ ആവശ്യവും നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി നിലപാടെടുത്തു. എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ കാസർകോടും ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുമായാണ് ദയാബായി നിരാഹാര സമരം ആരംഭിച്ചത്. സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളിൽ 90 ശതമാനവും പരിഗണിക്കാൻ കഴിയുന്നവയാണെന്നാണ് മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്. കൂടാതെ സമര സമിതി നേതാക്കളുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും…

Read More

നരബലിക്കേസിലെ പ്രതികൾ റിമാൻഡിൽ; വിഷാദരോഗിയെന്ന് ലൈല

നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെ റിമാൻഡ് ചെയ്തു. മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളെ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രാവിലെ ഹാജരാക്കിയിരുന്നു. പത്തു ദിവസത്തേക്കു പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇയാൾ വേറെ സ്ത്രീകളെയും പൂജയിൽ പങ്കാളിയാകാൻ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് പൊലീസ് നിലപാട്. പൊലീസിനെതിരെ പരാതിയില്ലെന്ന് പ്രതികൾ പറഞ്ഞു. താൻ വിഷാദ രോഗിയാണെന്നും ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും ലൈല കോടതിയെ…

Read More